വിജയകുതിപ്പ് തുടർന്ന് കേരളാ ബ്ലാസ്റ്റേഴ്സ്; ചെന്നൈയിൻ എഫ്.സിയെ തകർത്തത് മൂന്ന് ഗോളിന്

0
ചെന്നൈയിൻ എഫ്.സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് |Kerala Blasters beat Chennai FC

ഐ എസ് എൽ എട്ടാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രകടനങ്ങൾ തുടരുന്നു. ഇന്ന് ചെന്നൈയിന് എതിരായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം ക്ലീൻഷീറ്റും പരാജയം അറിയാത്ത തുടർച്ചയായ ആറാം മത്സരവുമാണിത്.

മുംബൈക്ക് എതിരെ 3-0ന് ജയിച്ച മത്സരത്തിൽ ഇറങ്ങിയ അതേ ഇലവനെ ആണ് ഇന്ന് ഇവാൻ വുകമാനോവിച് ഇറക്കിയത്. ഇതിന്റെ ഗുണം പത്താം മിനുട്ടിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചു. പത്താം മിനുട്ടിൽ പ്യൂടിയ നൽകിയ മനോഹരമായ ലോബ് ബോൾ കൈക്കലാക്കി മുന്നേറിയ പെരേര ഡിയസ് കൃത്യമായ ഫിനിഷിലൂടെ വിശാൽ കെയ്തിനെ കീഴ്പ്പെടുത്തി. കേരള ബ്ലാസ്റ്റേഴ്സ് 1-0 ചെന്നൈയിൻ.

ഇതിനു ശേഷം ഹൈ പ്രസിംഗിലൂടെ ചെന്നൈയിനെ കളി നിയന്ത്രിക്കാൻ അനുവദിക്കാതെ ഇരിക്കുക ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ടാക്ടിക്സ്. ചെന്നൈയിൻ കേരള ബ്ലാസ്റ്റേഴ്സ് പ്രസിംഗിൽ പിഴവുകൾ വരുത്തിയത് മൂലം കേരളത്തിന് നല്ല അവസരങ്ങൾ ഏറെ ലഭിച്ചു. മറുവശത്ത് ചെന്നൈയിന് കിട്ടിയ ഒരു നല്ല അവസരം ലോകോത്തര സേവിലൂടെ ഗിൽ സേവ് ചെയ്തു. ഒരു കൗണ്ടറിൽ കിട്ടിയ മറ്റൊരു അവസരമാകട്ടെ ജർമ്മൻ പ്രീത് നഷ്ടപ്പെടുത്തുകയും ചെയ്തു.

39ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ രണ്ടാം ഗോളും നേടി. സഹൽ അബ്ദുൽ സമദാണ് രണ്ടാം ഗോൾ നേടിയത്. സഹലിന്റെ ആദ്യ ഷോട്ട് ചെന്നൈയിൻ ഡിഫൻസ് തടഞ്ഞു എങ്കിലും റീബൗണ്ടിൽ മലയാളി താരം വല കണ്ടെത്തി. സഹലിന്റെ സീസണിലെ മൂന്നാം ഗോളാണ് ഇത്. ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് മൂന്നാം ഗോളിന് ഒരു സുവർണ്ണാവസരം കിട്ടിയിരുന്നു. സഹലിന്റെ പാസിൽ നിന്ന് ഒറ്റക്ക് കുതിച്ച വാസ്കസിന്റെ ഷോട്ട് പക്ഷെ വിശാൽ തടഞ്ഞു. അല്ലായെങ്കിൽ ആദ്യ പകുതിയിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചേനെ.

രണ്ടാം പകുതിയിലും കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ തന്നെ തുടങ്ങി. 50ആം മിനുട്ടിൽ വലതു വിങ്ങിലൂടെ ആരംഭിച്ച ഒരു അറ്റാക്കിന് ഒടുവിൽ ജെസലിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. 79ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്റെ പോരാട്ടം അവസാനിപ്പിച്ച മൂന്നാം ഗോൾ നേടി. അഡ്രിയാൻ ലൂണയുടെ ഒരു ബുള്ളറ്റ് സ്ട്രൈക്ക് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ നേടിയത്. ലൂണയുടെ സ്ട്രൈക്ക് വിശാൽ കെയ്ത് കണ്ടതു പോലും ഉണ്ടായിരുന്നില്ല. ഇതിനു ശേഷം ഇരു ടീമുകളും വീണ്ടും ഗോളുകൾക്കായി ശ്രമിച്ചു. നന്നായി ഡിഫൻഡ് ചെയ്ത് ക്ലീൻ ഷീറ്റുമായി മടങ്ങാൻ കേരള ബ്ലാസ്റ്റേഴ്സിനായി.

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ 12 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തി. രണ്ടാമതുള്ള ജംഷദ്പൂരിനും 12 പോയിന്റ് ആണ്. ഗോൾ ഡിഫറൻസില്ലും കേരളവും ജംഷദ്പൂരും ഒപ്പമാണ്. കൂടുതൽ ഗോൾ അടിച്ചത് കൊണ്ടണ് ജംഷദ്പൂർ രണ്ടാമത് നിൽക്കുന്നത്. ഇന്ന് പരാജയപ്പെട്ട ചെന്നൈയിൻ 11 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !