'സമസ്‌ത ആദ്യം തന്നെ സമരം പ്രഖ്യാപിച്ചിട്ടില്ല. ആദ്യം പ്രതിഷേധ പ്രമേയം പാസാക്കാനാണ് സമസ്‌തയുടെ തീരുമാനം. അതിനുശേഷം മുഖ്യമന്ത്രിയെ കണ്ട് സംസാരിക്കാമെന്നു വച്ചു. പക്ഷെ ഞങ്ങൾ സംസാരിക്കാനൊരുങ്ങും മുൻപ് അദ്ദേഹം ഇങ്ങോട്ടു വിളിച്ചു, നമുക്കീ വിഷയം സംസാരിച്ചു തീർക്കണം എന്ന് പറഞ്ഞു' ജിഫ്രി തങ്ങൾ പറഞ്ഞു.
സംസാരം അനുകൂലമായാൽ സമരത്തിന്റെ ആവശ്യമില്ലല്ലോ എന്ന് ചോദിച്ച ജിഫ്രി മുത്തുക്കോയ തങ്ങൾ തുടർ നടപടിയില്ലാത്ത നിലയ്‌ക്ക് ഭാവിയിൽ എന്തുചെയ്യണമെന്ന് ബന്ധപ്പെട്ടവരോട് കൂടിയാലോചിക്കും എന്ന് പറഞ്ഞത് മാന്യമായ വാക്കാണെന്നും പ്രതികരിച്ചു.
സമസ്‌തയ്‌ക്ക് സമരമില്ല, പ്രതിഷേധപ്രമേയം പാസാക്കിയതായും ജിഫ്രി തങ്ങൾ പറഞ്ഞു. ലീഗ് എന്നല്ല ഒരു പാർട്ടിയുമായും സമസ്‌തയ്‌ക്ക് അകലമില്ല, ലീഗിന്റെ റാലി രാഷ്‌ട്രീയ റാലിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !