ന്യൂഡൽഹി| രാജ്യത്തെ കൂടുതൽ പേരുടെ ഒമിക്രോൺ പരിശോധനാഫലം ഇന്ന് പുറത്തുവരും. എൺപതിലധികം പേരുടെ പരിശോധനാഫലമാണ് ഇനി പുറത്തുവരാനുള്ളത്. നിലവിൽ 21 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹിയിൽ ഒരാൾക്കും മഹാരാഷ്ട്രയിൽ ഏഴു പേർക്കും ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒൻപത് പേർക്കും ഇന്നലെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.
ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തി കൊവിഡ് പോസിറ്റീവായ നാല് പേരുടെ പരിശോധനാഫലങ്ങളാണ് കേരളം കാത്തരിക്കുന്നത്. കൂടുതൽ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിനായി ശേഖരിച്ചിട്ടുണ്ട്. റഷ്യയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നവംബർ 29ന് തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയിൽ നെഗറ്റീവായിരുന്നു.
അതേസമയം രാജ്യത്തെ ആദ്യ ഒമിക്രോൺ ബാധിതൻ ഇന്ന് ആശുപത്രി വിട്ടേക്കും. ബംഗളൂരുവിലെ ഡോക്ടർക്കാണ് ഇന്ത്യയിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇന്നത്തെ പരിശോധനാഫലം നെഗറ്റീവായാൽ ആശുപത്രി വിടും. നവംബർ 22നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഡിസംബർ രണ്ടിന് ഒമിക്രോണും സ്ഥിരീകരിച്ചു. കർണാടകയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. സംസ്ഥാനത്തെ കൂടുതൽ പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയക്കും. ആശുപത്രികളിൽ ഒമിക്രോൺ വാർഡുകൾ ഒരുക്കിയിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !