 |
| പ്രതീകാത്മക ചിത്രം |
ദുബായിൽ വാഹനാപകടത്തിൽ പരുക്കേറ്റ കുറ്റിപ്പുറം സ്വദേശിക്ക് 2 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ 1.03 കോടി രൂപ നഷ്ടപരിഹാരം ലഭിച്ചു. കുറ്റിപ്പുറം കൊളക്കാട് വാരിയത്തുവളപ്പിൽ അബ്ദുറഹ്മാനാണ് ദുബായ് കോടതിയുടെ വിധിയെത്തുടർന്ന് നഷ്ടപരിഹാരം ലഭിച്ചത്. 2019 ഓഗസ്റ്റ് 22 ന് ഫുജൈറയിൽ നടന്ന അപകടത്തിലാണ് അബ്ദുറഹ്മാന് ഗുരുതര പരുക്കേറ്റത്. നിർത്തിയിട്ട വാഹനത്തിൽ ഇരിക്കുന്നതിനിടെ മറ്റൊരു വാഹനം നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.
എതിരെവന്ന വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് 3000 ദിർഹം പിഴ ഈടാക്കി ഡ്രൈവറെ വിട്ടയച്ചിരുന്നു. അബ്ദുറഹ്മാന്റെ ചികിത്സയ്ക്കായി വൻതുക ചെലവായതോടെയാണ് നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് കമ്പനിയെയും പിന്നീട് കോടതിയെയും സമീപിച്ചത്. തുടർന്ന് വിവിധ കോടതികളിൽ നടന്ന നിയമ പോരാട്ടങ്ങൾക്കുശേഷമാണ് ദുബായ് കോടതി 5 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. പണം അബ്ദുറഹ്മാന് കൈമാറി. പരുക്കു ഭേദമായി നാട്ടിൽ തിരിച്ചെത്തിയിരുന്ന അബ്ദുറഹ്മാൻ ഇപ്പോൾ ദുബായിലാണ്.
കൂടുതല്‍ വായനയ്ക്ക്...
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !