കൊച്ചി| ഫൊട്ടോ ഷൂട്ടിന് എത്തിയ മലപ്പുറം സ്വദേശിയായ യുവതിക്ക് ലഹരിമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സലിംകുമാറാണ് പിടിയിലായത്. മറ്റു പ്രതികളായ അജ്‌മൽ, ഷമീർ, ക്രിസ്റ്റീന എന്നിവർ പിടിയിലാകാനുണ്ട്.
എറണാകുളം കാക്കനാടുള്ള ലോഡ്ജിലാണ് യുവതി പീഡനത്തിന് ഇരയായാത്. ഫൊട്ടോഷൂട്ടിന് എത്തിയ യുവതിക്ക് പരിചയക്കാരനായ സലിംകുമാറാണ് ലോഡ്ജിൽ താമസം ശരിയാക്കി നൽകിയത്. പിന്നീട് ലോഡ്ജ് ഉടമയായ യുവതിയുടെ ഒത്താശയോടെ അജ്‌മൽ, ഷമീർ, സലിംകുമാർ എന്നിവർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ പീഡനം തുടർന്നുവെന്നു പരാതിയിൽ പറയുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !