നടിയെ ആക്രമിച്ച കേസിന്റെ (Actress Assault Case) അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പൾസർ സുനിയെ (Pulsar Suni) വീണ്ടും ചോദ്യം ചെയ്തു. എറണാകുളം സബ് ജയിലിലെത്തിയാണ് അന്വേഷണ സംഘം പൾസർ സുനിയുടെ മൊഴിയെടുത്തത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുത്തത്.
നടൻ ദിലീപിനോടൊപ്പം പൾസർ സുനി എന്ന സുനിൽ കുമാർ യാത്ര ചെയ്യാതിരുന്നുവെന്നും, ദിലീപിന്റെ സഹോദരൻ പൾസർ സുനിക്ക് പണം കൈമാറുന്നത് കണ്ടിട്ടുണ്ടെന്നും സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ വിവരങ്ങൾ പൾസർ സുനി സമ്മതിച്ചിട്ടുണ്ട്.
കൂടാതെ പൾസർ സുനി ഇത് സമ്മതിച്ചിട്ടുണ്ടെങ്കിൽ ദിലീപിനെ പൾസർ സുനിയെ അറിയില്ലെന്ന വാദം നിലനിൽക്കില്ലെന്നാണ് വിലയിരുത്തുന്നത്. അതേസമയം ബാലചന്ദ്രകുമാറും ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. മൊബൈൽ ശബ്ദ സംഭാഷണത്തിൽ വ്യക്ത വരുത്തുന്നതിനാണ് ഇന്ന് ബാലചന്ദ്ര കുമാറിന്റെ മൊഴിയെടുത്തത്.
അതേസമയം ദിലീപ് എന്തുകൊണ്ട് ഫോൺ ഹാജരാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. തെളിവുകൾ ഹാജരാക്കാൻ ദിലീപ് ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. ഹർജി നാളെ വീണ്ടും പരിഗണിക്കും.
പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹർജി പരിഗണിക്കുക. നാളെ രാവിലെ 11 മണിക്കാണ് കേസ് പരിഗണിക്കുക. ഒളിക്കാൻ ഒന്നുമില്ലെന്ന് ദിലീപ് കോടതിയിൽ അറിയിച്ചു. തന്റെ മുൻ ഭാര്യയുമായുള്ള സംഭാഷണങ്ങളുണ്ടെന്ന് ദിലീപ് അറിയിച്ചു. ഫോൺ നൽകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപിന്റെ വാദം. കേസ് തിങ്കളാഴ്ച കേൾക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
| റ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !