ഡല്‍ഹി| എയര്‍ ഇന്ത്യ കൈമാറ്റനടപടികള്‍ പൂര്‍ത്തിയായി. 18,000 കോടി രൂപയ്ക്ക്, രാജ്യത്തിന്റെ ദേശീയ വിമാനകമ്ബനി, ടാറ്റ ഗ്രൂപ്പിന് സ്വന്തമായി.
രാവിലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, തുടര്‍ന്ന് ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ ആസ്ഥാനത്തെത്തി വ്യോമയാന സെക്രട്ടറി രാജീവ് ബന്‍സല്‍, എയര്‍ ഇന്ത്യ സിഎംഡി വിക്രം ദേവ് ദത്ത് എന്നിവരെ കണ്ടതോടെ നടപടികള്‍ പൂര്‍ത്തിയായി.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളുടെ മുഴുവന്‍ ഓഹരിയും കാര്‍ഗോ വിഭാഗത്തിന്റെ 50 ശതമാനം ഓഹരിയും ലഭിക്കും. എയര്‍ ഇന്ത്യയുടെ ആകെ കടത്തില്‍ 15,300 കോടി രൂപ ടാറ്റ ഏറ്റെടുക്കും. 2,700 കോടി രൂപ സര്‍ക്കാരിന് പണമായി കൈമാറും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !