കോഡൂര്‍| ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവ്തകരണം ക്ലാസ് സംഘടിപ്പിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗം സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, എന്‍.എസ്.എസ്. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടി പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. പ്രൈംസണ്‍ അധ്യക്ഷത വഹിച്ചു.
പെരിന്തല്‍മണ്ണ എക്‌സൈസ് റേഞ്ചിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ. വിപിന്‍ ക്ലാസ്സെടുത്തു.
സ്‌കൗട്ട്‌സ് അധ്യപകന്‍ സി.എസ്. വരുണ്‍, ഗൈഡ്‌സ് അധ്യാപിക കെ. ഫെമിന, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ കെ. ഇസ്മായില്‍, വൊളന്റിയര്‍ എ.കെ. മുഹമ്മദ് ഷിബാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !