തിരുവനന്തപുരം| അമേരിക്കയിലെ ചികിത്സ പൂർത്തിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുബായിലെത്തും. ദുബായിലെത്തിയ മുഖ്യമന്ത്രി ഒരാഴ്ചയോളം യുഎഇ സന്ദർശിച്ച ശേഷം മാത്രമേ മടങ്ങിയെത്തുകയുള്ളൂ. ദുബായ് എക്സ്പോയിലെ കേരള പവലിയനും മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.
അബുദാബി, ഷാർജ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അടുത്ത മാസം ഏഴിനു തിരുവനന്തപുരത്തു മടങ്ങിയെത്തുമെന്നാണു ലഭിക്കുന്ന വിവരം. യുഎസിൽ നിന്ന് ഇന്നു തിരുവനന്തപുരത്ത് എത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്.
ഫെബ്രുവരി മൂന്ന്, നാല് തീയതികളിൽ ദുബായ് എക്സ്പോയിൽ പങ്കെടുക്കാനും വിവിധ ചർച്ചകളിൽ പങ്കെടുക്കാനും യുഎഇയിലേക്കു വീണ്ടും പോകാനുമായിരുന്നു നേരത്തേയുള്ള തീരുമാനം.
കൂടുതല്‍ വായനയ്ക്ക്...
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !