യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴവും മതഗ്രന്ഥവും എത്തിച്ച സംഭവത്തില്‍ തുടര്‍നടപടിക്ക് കസ്റ്റംസിന് അനുമതി

0
യുഎഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴവും മതഗ്രന്ഥവും എത്തിച്ച സംഭവത്തില്‍ തുടര്‍നടപടിക്ക് കസ്റ്റംസിന് അനുമതി | Customs allowed further action in case of delivery of dates and religious scriptures through UAE Consulate
തിരുവനന്തപുരം
|നയതന്ത്ര ചാനൽ വഴി മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ വിതരണം ചെയ്‌ത സംഭവത്തിൽ തുടർനടപടിക്ക് കസ്റ്റംസിന് അനുമതി. യുഎഇ കോൺസുലേറ്റിലെ മുൻ കോൺസുലേറ്റ് ജനറലിനും അറ്റാഷെയ്‌ക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയത്.

നയതന്ത്ര പരിരക്ഷയുള്ള അറ്റാഷെയും കോൺസുലേറ്റ് ജനറലും കേസിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് കസ്റ്റംസ് തുടർ നടപടിക്കൾക്കായി കേന്ദ്രത്തോട് അനുമതി തേടിയത്. നയതന്ത്ര ചാനൽ വഴി പാഴ്സൽ കടത്തിയതിന്റെ പേരിൽ രണ്ടു കേസുകളാണ് കസ്റ്റംസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.

മുൻമന്ത്രി കെ ടി ജലീൽ ഉൾപ്പടെ സംഭവത്തിൽ ആരോപണ വിധേയനായിരുന്നു. വിഷയത്തിൽ കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. സംസ്ഥാന സർക്കാറിലെ പ്രോട്ടോക്കോൾ ഓഫീസറേയും കേസിൽ കസ്റ്റംസ് നിരവധി തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തിരുന്നു.

നയതന്ത്ര ചാനൽ വഴി വന്ന സാധനങ്ങൾ പുറത്ത് വിതരണം ചെയ്യാൻ കഴിയില്ലെന്നും ഇത് ചട്ടവിരുദ്ധവും നിയമലംഘനവുമാണെന്നാണ് കസ്റ്റംസ് അന്ന് കണ്ടെത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെയാണ് ഇതും ഡോളർ കടത്ത് കേസും രജിസ്റ്റർ ചെയ്‌തത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !