കൊച്ചിയിൽ (Kochi) നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചന (Conspiracy) സംഭവത്തിൽ ദിലീപിനോട് (Dileep) അന്വേഷണസംഘത്തിന് (Investigation Team) ഫോൺ കൈമാറാൻ ആശങ്കയെന്തിനാണെന്ന ചോദ്യമുയർത്തി ഹെെക്കോടതി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതെല്ലാം ഹാജരാക്കണമെന്നും ദിലീപിനോട് ഹൈക്കോടതി നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കവെയായിരുന്നു കോടതിയുടെ അപ്രതീക്ഷിത നിർദ്ദേശം എത്തിയത്.
കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്ന് കാട്ടി പ്രോസിക്യൂഷൻ നൽകിയ അപേക്ഷയിലാണ് അടിയന്തരമായി കേസ് പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതെല്ലാം ഹാജരാക്കിയെന്നും ചോദ്യം ചെയ്യലുമായി സഹകരിച്ചെന്നുമാണ് ദിലീപ് പറഞ്ഞത്. പഴയ ഫോണുകൾ അല്ല ഇപ്പോൾ ഉപയോഗിക്കുന്നതെന്നും ദിലീപ് കോടതി വ്യക്തമാക്കിയിരുന്നു.
ബാലചന്ദ്രകുമാറുമായുള്ള സംഭാഷണം റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പഴയ ഫോണുകൾ ഫോറൻസിക് പരിശോധനയ്‌ക്ക് നൽകിയിരിക്കുകയാണെന്നുമാണ് ദിലീപ് പറഞ്ഞത്. അതിൻ്റെ റിപ്പോർട്ട് കിട്ടിയാൽ കോടതിയിൽ സമർപ്പിക്കുമെന്നുമാണ് ദിലീപ് വ്യക്തമാക്കിയത്. എന്നാൽ ഫോണിൽ സംഭാഷണങ്ങൾ ഉള്ളതുകൊണ്ട് ഫോൺ നൽകാനാകില്ലെന്ന് ദിലീപിന് പറയാനാകില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
കൂടുതല്‍ വായനയ്ക്ക്...
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !