പാലക്കാട്|പാലക്കാട് ജില്ലയിലെ മലമ്ബുഴയില്‍ ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടുത്തം. മാലിന്യ സംസ്‌കരണ കേന്ദ്രമായ ഇമേജിലാണ് തീപിടുത്തം ഉണ്ടായത്.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ സ്ഥാപനം. സ്ഥലത്ത് അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലാന്റ് 90 ശതമാനവും കത്തി നശിച്ചു. ആര്‍ക്കും ആളപായമില്ല. തൊട്ടടുത്ത പ്ലാന്റിന് തീപിടിക്കാതിരിക്കാനുള്ള ശ്രമം തുടരുകയാണ്.
മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് തീപിടുത്തത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി മലമ്ബുഴ, പാലക്കാട് എംഎല്‍എമാര്‍ രംഗത്തെത്തിയിട്ടുണ്ട്. സംസ്‌കരിക്കാവുന്നതിലധികം മാലിന്യങ്ങള്‍ പ്ലാന്റില്‍ ഉണ്ടായിരുന്നെന്നും ഇതാണ് വലിയ തീപിടുത്തതിലേക്ക് നയിച്ചതെന്നുമാണ് ഇവരുടെ ആരോപണം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !