സ്മാർട്ട് വാച്ച് ഓഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത്....വെള്ളം നിറച്ച ഗര്‍ഭനിരോധന ഉറ

0
സ്മാർട്ട് വാച്ച് ഓഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത്....വെള്ളം നിറച്ച ഗര്‍ഭനിരോധന ഉറ | The person who ordered the smart watch got a water-filled condoms
ഓണ്‍ലൈനിലൂടെ സ്മാര്‍ട്ട് വാച്ചിന് ഓഡര്‍ ചെയ്ത വ്യക്തിക്ക് ലഭിച്ചത് വെള്ളംനിറച്ച ഗര്‍ഭനിരോധന ഉറ. 2200 രൂപയുടെ സ്മാർട് വാച്ച് ഓർഡർ ചെയ്ത എറണാകുളം ജില്ലയിലെ കരുമാലൂർ സ്വദേശിയും ഹോട്ടൽ ഉടമയുമായ അനിൽകുമാറാണു വഞ്ചിക്കപ്പെട്ടത്.

പണം നൽകിയ ശേഷം പൊതിയഴിച്ചു നോക്കിയപ്പോഴാണു വെള്ളം ഗർഭനിരോധന ഉറയിൽ കെട്ടി വച്ചിരിക്കുന്നതു കാണുന്നത്. ഉടൻ കൊറിയർ കമ്പനി ജീവനക്കാരനെ പിടിച്ചു നിർത്തിയ ശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

രണ്ടു ദിവസം മുൻപാണു മകന് ഉപയോഗിക്കാൻ വേണ്ടി അനിൽകുമാർ പ്രത്യേക ഓഫർ വന്നപ്പോൾ പ്രമുഖ കമ്പനിയുടെ വാച്ച് ഓൺലൈനായി ഓർഡർ ചെയ്തത്. തുടർന്ന് ഓർഡർ ചെയ്ത വാച്ച് 17 നു ലഭിക്കുമെന്നു മൊബൈലിൽ അറിയിപ്പു വന്നെങ്കിലും 3 ദിവസം മുൻപേ എത്തി.

പണം നൽകിയാൽ മാത്രമേ പാഴ്സൽ പൊട്ടിച്ചു നോക്കാൻ സാധിക്കുകയുള്ളൂവെന്നു കൊറിയർ കമ്പനി ജീവനക്കാരൻ പറഞ്ഞതോടെ സംശയം തോന്നിയാണ് ഉടൻതന്നെ തുറന്നു നോക്കിയതും തട്ടിപ്പു തിരിച്ചറിയുന്നതും. ഓൺലൈനിലൂടെ മുൻപും സാധനങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിലും ഇത്തരം അനുഭവം ആദ്യമായാണെന്നു പൊലീസിനോടു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !