കെ റെയിൽ കല്ലുകൾ വ്യാപകമായി പിഴുതെടുത്ത് കൂട്ടിയിട്ട് റീത്ത് വച്ചു

കെ റെയിൽ കല്ലുകൾ വ്യാപകമായി പിഴുതെടുത്ത് കൂട്ടിയിട്ട് റീത്ത് വച്ചു | The K rail stones were extensively piled up and placed in a wreath

സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെതിരെ വീണ്ടും പ്രതിഷേധം. കണ്ണൂർ മാടായിപ്പാറയിൽ വീണ്ടും കെ റെയിൽ അതിരടയാള കല്ല് പിഴുത് മാറ്റി. മുൻപ് രണ്ട് തവണ ഇവിടെ സർവേ കല്ല് പിഴുതെറിഞ്ഞിരുന്നു. ഇത്തവണ എട്ട് കല്ലുകളാണ് പിഴുതെടുത്തത്. തുടർന്ന് ഇവ കൂട്ടിയിട്ട ശേഷം റീത്ത് വച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു

കെ റെയിൽ എന്ത് വിലകൊടുത്തു നടപ്പിലാക്കുമെന്ന സർക്കാർ നയത്തിനെതിരെ പ്രതിപക്ഷമടക്കമുള്ള പാർട്ടികളും, പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു. അടയാള കല്ലുകൾ പിഴുതെറിയാൻ കെ പി സി സി അദ്ധ്യക്ഷൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് മാടായിപ്പാറയിൽ സർവേ കല്ലുകൾ പിഴുതെറിയാൻ ആരംഭിച്ചത്. സംസ്ഥാനത്ത് നിരവധി ഇടങ്ങളിൽ സമാനമായ സംഭവമുണ്ടായിട്ടുണ്ട്. കെറെയിൽ എന്നെഴുതിയ കല്ല് ഇടുന്നതിനെതിരെ ഹൈക്കോടതിയും സർക്കാരിനെ വിമർശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post