10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് നാലു ജയവും അഞ്ച് സമനിലയും അടക്കം 17 പോയിന്റുമായാണ് ഒന്നാമതെത്തിയത്. മത്സരം തുടങ്ങുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തായിരുന്നു. മുംബൈ സിറ്റി എഫ്‌സിക്കും 10 കളികളില്‍ നിന്ന് 17 പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമതെത്തുകയായിരുന്നു. 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്.
കളിയുടെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍പിലായിരുന്നു. പതിയെ ബ്ലാസ്റ്റേഴ്‌സിനെ ആക്രമിച്ചുകൊണ്ടുതന്നെ ഹൈദരാബാദ് വിട്ടുകൊടുക്കാതെ നിന്നു. ഇരുടീമുകളും ആദ്യ പകുതിയില്‍ പല തവണ ഗോളിനടുത്തെത്തി. 42ാം മിനിറ്റിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന് ലീഡ് നേടാനായത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !