എടപ്പാള്‍| കോഴിക്കോട്-തൃശ്ശൂര്‍ പാതയിലെ എടപ്പാള്‍ മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്.
ഏറെ നാളായി എടപ്പാളില്‍ നിലനിന്നിരുന്ന ഗതാഗത കുരുക്കിന് ഇതോടെ പരിഹരമാകും.14 കോടിയാണ് പാലം നിര്‍മ്മാണത്തിനായി ചെലവഴിച്ചത്.
പാലം ഉദ്ഘാടനം ജനകീയമാക്കുന്നതിന്റെ ഭാഗമായി 'എടപ്പാള്‍ ഓട്ടത്തെ' ട്രോളി മന്ത്രിമാരും എംഎം മണി ഉള്‍പ്പെടെയുള്ള മുന്‍ മന്ത്രിമാരും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എടപ്പാളിലൂടെ ഇനി തടസ്സങ്ങളില്ലാതെ ഓടാമെന്നാണ് മന്ത്രിമാര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
മന്ത്രി വി. അബ്ദുറഹ്മാന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., എം.എല്‍.എ.മാരായ കെ.ടി. ജലീല്‍, പി. നന്ദകുമാര്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, ആര്‍.ബി.ഡി.സി.കെ. എം.ഡി. എസ്. സുഹാസ്, പൊതുമരാമത്തുവകുപ്പ് സെക്രട്ടറി ആനന്ദ സിങ് എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !