ഐഎസ്‌എല്ലില്‍ പരാജയമറിയാത്ത പത്തു മത്സരങ്ങള്‍ക്കുശേഷം കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ തോല്‍വി. കൊവിഡ് ഇടവേളക്കുശേഷം ഇറങ്ങിയ നിര്‍ണായക പോരാട്ടത്തില്‍ ബെംഗലൂരു എഫ്‌സിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയത്.
ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു ബെംഗലൂരുവിന്റെ വിജയഗോള്‍ പിറന്നത്.
ഫ്രീ കിക്കില്‍ നിന്ന് റോഷന്‍ നവോറെം ആണ് ബെംഗലൂരുവിന് വിജയഗോള്‍ സമ്മാനിച്ചത്.
പത്ത് മത്സരങ്ങളിലെ അപാരാജിത റെക്കോര്‍ഡ് കൈവിട്ടെങ്കിലും 20 പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരുന്നു. അതേസമയം ജയത്തോടെ ബെംഗലുരൂ ഏഴാം സ്ഥാനത്തു നിന്ന് ആദ്യ നാലിലെത്തി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !