ന്യൂഡല്‍ഹി| 2022 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നീട്ടി. ഫെബ്രുവരി 15 വരെയാണ് ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി കേന്ദ്ര ഹജ്ജ് കമ്മിറ്റി ദീര്‍ഘിപ്പിച്ചത്.
നേരത്തെ ഇത് ജനുവരി 31 വരെയായിരുന്നു. ഇക്കാര്യം കേന്ദ്ര ഹജ്ജ് കമ്മിറ്റി സി.ഇ.ഓ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയെ അറിയിച്ചതിന് പിന്നാലെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നീട്ടിയത്.
ഇത്തവണ നേരത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ച പ്രായപരിധി ഒഴിവാക്കി അപേക്ഷ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കിയിരുന്നു. 65 വയസ്സായിരുന്നു നേരത്തേ നിശ്ചയിച്ച പ്രായപരിധി. ഇത് ഒഴിവാക്കിയതോടെ 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് നേരത്തേയുള്ള രീതിയില്‍ സംവരണ വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.
പൂര്‍ണമായി ഓണ്‍ലൈന്‍ മുഖേനയാണ് ഹജ്ജ് അപേക്ഷ നല്‍കേണ്ടത്. കേരളത്തില്‍ നിന്നുള്ളവരുടെ യാത്ര കൊച്ചി വഴിയായിരിക്കും. കോവിഡിനെ തുടര്‍ന്ന് 2020ലും 2021ലും ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചിരുന്നില്ല.
www.hajcommittee.gov.in, www.keralahajcommittee.org വെബ്സൈറ്റ് മുഖേനയും ഹജ്ജ് കമ്മിറ്റിയുടെ HCOI എന്ന മൊബൈല്‍ ആപ് മുഖേനയും അപേക്ഷിക്കാം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !