ലോകായുക്ത വിഷയത്തില്‍ കെ ടി ജലീലിന് സിപിഐഎമ്മിന്റെ പരസ്യപിന്തുണയില്ല. കെ ടി ജലീലിന്റെത് സ്വന്തം നിലപാടെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍.
പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ സ്വാതന്ത്ര നിലപാട് കൈക്കൊള്ളാം. കെ ടി ജലീലിന്റെ അഭിപ്രായപ്രകടനം വ്യക്തിപരമെന്നും നേതൃത്വം വ്യക്തമാക്കുന്നു.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണവുമായിയാണ് മുന്‍ മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തെത്തിയത്. തക്ക പ്രതിഫലം കിട്ടിയാല്‍ സിറിയക് എന്തു കടുംകൈയും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്ന് ജലീല്‍ ആരോപിച്ചു. സിറിയക് ജോസഫിന്റെ സഹോദര ഭാര്യയ്ക്ക് വി സി നിയമനം ലഭിച്ചതില്‍ ദുരൂഹതയുണ്ട്. യുഡിഫ് നേതാവിനെ രക്ഷിക്കാന്‍ ബന്ധിവിന് വി സി പദവി പ്രതിഫലമായി വാങ്ങിക്കൊടുത്തു. പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ഇതെന്നും ജലീല്‍ ഫേസ്ബുക്കില്‍ ആരോപിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !