തിരുവനന്തപുരം| അടിസ്ഥാന വികസനത്തിൽ കേരളാ മാതൃക രാജ്യത്തിന് അഭിമാനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തിയ ശേഷം നടത്തിയ റിപ്പബ്ലിക് ദിന പ്രസംഗത്തിലായിരുന്നു പ്രശംസ.
കൊവിഡ് കാലം ഇന്ത്യയുടെ ശക്തി തെളിയിച്ചുവെന്നും, വാക്‌സിനേഷനിലും കേരളം രാജ്യത്തിന് മാതൃകയാണെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെയും ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിച്ചു. നീതി ആയോഗ് സൂചികയിലെ നേട്ടം സൂചിപ്പിച്ചാണ് അഭിനന്ദനം.
സാക്ഷരതയ്ക്കും ആരോഗ്യമേഖലയ്ക്കും ഒപ്പം ഉന്നത വിദ്യാഭ്യാസ മേഖലയേയും ഉയർത്തിക്കൊണ്ടുവരണമെന്നും ഗവർണർ പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട നൂറ് പേർ മാത്രമാണ് പങ്കെടുത്തത്. ജില്ലാതലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. അൻപത് പേർക്ക് മാത്രമായിരുന്നു പ്രവേശനം. അതിനിടയിൽ കാസർകോട് ദേശീയ പതാക തലതിരിച്ചുയർത്തിയത് വിവാദമായി. മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത ചടങ്ങിലായിരുന്നു സംഭവം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !