ന്യൂഡൽഹി| റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തിന് ആദരവുമായി ഗൂഗിളും. രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ ഘടകങ്ങൾ പ്രദർശിപ്പിക്കുന്ന പ്രത്യേക ഡൂഡിൽ നിർമ്മിച്ചാണ് ഗൂഗിൾ രാജ്യത്തിന് ആദരവർപ്പിച്ചത്.
റിപ്പബ്ലിക് ദിന പരേഡിൽ ഉൾപ്പെടുത്താറുള്ള ആന, കുതിര, ശ്വാനൻ, ഒട്ടകം എന്നീ മൃഗങ്ങളും, ഭാരതത്തിന്റെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമായി തബലയും, പരേഡ് നടക്കാറുള്ള പാതയും, പരേഡ് ബാന്റിലുള്ള സാക്‌സോഫോണും, സമാദാനത്തിന്റെ പ്രതീകമായ വെള്ളരിപ്രാവുകളും, ത്രിവർണ പതാകയും ഉൾപ്പെടുന്നതാണ് ഡൂഡിൽ. ‘ഇന്ന് ഭാരതം ജനാധിപത്യത്തിന്റെ 72 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ, ഡൂഡിലും രാജ്യത്തിന് ആദരവർപ്പിക്കുകയാണ്’ ഗൂഗിൾ പറയുന്നു.
ഗൂഗിളിന്റെ ആദ്യ അക്ഷരമായ G-യിലാണ് ആന, ഒട്ടകം, കുതിര, ശ്വാനൻ എന്നീ മൃഗങ്ങളെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അടുത്ത അക്ഷരമായ O-യാണ് തബലയായി ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ O-യിലാണ് പരേഡ് പാത ചിത്രീകരിച്ചിരിക്കുന്നത്. അടുത്ത അക്ഷരം G-യിൽ സാക്‌സോഫോൺ ആണ് പ്രത്യക്ഷപ്പെടുന്നത്. ഇതിനിടയിലാണ് സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ കാണാൻ സാധിക്കുന്നത്. ഗൂഗിളിലെ അടുത്ത അക്ഷരമായ L-ൽ പരേഡ് റൂട്ടാണ് കാണിച്ചിരിക്കുന്നത്. അവസാന അക്ഷരം E-ൽ ത്രിവർണ പതാകയും കാണാൻ സാധിക്കും
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !