കോഴിക്കോട്| മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ നേതൃത്വത്തിൽ പുതിയ സന്നദ്ധ സംഘടന രൂപീകരിച്ചു. ഷീറോ (സോഷ്യല്‍ എംപര്‍മെന്റ് റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍) എന്ന പേരിലാണ് സംഘടന നിലവിൽ വന്നത്. സന്നദ്ധ സംഘടയുടെ ഭരണസമിതിയിലെ ഏഴ് പേരിൽ അഞ്ച് പേരും ഹരിത മുൻ ഭാരവാഹികളാണ്.
വ്യത്യസ്ത രാഷ്‌ട്രീയ പാർട്ടിയിൽ ഉള്ളവർ സംഘടനയുടെ ഭാഗമാണ്. ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും കീഴിലല്ല സംഘടന രജിസ്റ്റർ ചെയ്തതെന്നും സ്ത്രീകളുടെ കുട്ടികളുടെയും ഉന്നമനമാണ് ലക്ഷ്യമെന്നുമാണ് ഭാരവാഹികൾ പറയുന്നത്. ഹരിത മുൻ പ്രസിഡന്റ് മുഫീദ തെസ്നിയാണ് സംഘടനയുടെ ചെയർപേഴ്സൺ. സോഷ്യോളജി, സോഷ്യൽ വർക്ക്, സൈക്കോളജി തുടങ്ങിയ വിഷയങ്ങളിൽ പ്രവർത്തന പരിചയമുള്ളവരാണ് സംഘടനയിൽ അംഗങ്ങളാകുന്നത് എന്നും ഷീറോ ഭാരവാഹികൾ വ്യക്തമാക്കി.
ഹരിതയിലെ വിദ്യാർത്ഥിനി നേതാക്കളെ എംഎസ്എഫ് നേതാവ് പികെ നവാസ് അധിക്ഷേപിച്ചുവെന്നാരോപിച്ചാണ് അംഗങ്ങൾ രംഗത്തെത്തിയത്. തുടർന്ന് സംഘടനയിൽ അനുഭവിക്കുന്ന പ്രശ്‌നങ്ങളും വനിതാ അംഗങ്ങൾ പത്രസമ്മേളനത്തിൽ തുറന്നു പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇവർ കൂട്ടത്തോടെ രാജിവെച്ച് പുറത്തിറങ്ങിയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !