കോഴിക്കോട്| വെള്ളിമാടുക്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായി. കോഴിക്കോട് സ്വദേശികളായ ആറ് പെണ്‍കുട്ടികളെയും കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവിടെ നിന്നും കാണാതായത്.
18 വയസില്‍ താഴെ പ്രായമുള്ളവരാണ് ആറു പേരും. കൂട്ടത്തില്‍ രണ്ട് സഹോദരിമാരുണ്ട്. വ്യക്തമായ പ്ലാനിംഗോടെ കുട്ടികള്‍ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. ഏണി വച്ച് പാരപെറ്റിന് മുകളില്‍ കയറിയാണ് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്.
പെണ്‍കുട്ടികളുടെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. വിവിധ കാലയളവില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ചവരാണ് ആറുപേരും. ചേവായൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !