'വായനച്ചങ്ങാത്തം ' മേഖലാ പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം

0
'വായനച്ചങ്ങാത്തം ' മേഖലാ പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം | State Level Inauguration of 'Reading Friends' Regional Training
ഒന്ന്  മുതല്‍ നാല് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ വായനയിലും എഴുത്തിലുമുള്ള ശേഷികള്‍ വികസിപ്പിക്കുന്നതിനായി സമീക്ഷാ കേരളം ഈ വര്‍ഷം നടപ്പാക്കുന്ന സവിശേഷ പരിപാടിയായ 'വായനച്ചങ്ങാത്തം ' മേഖലാ  പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരൂര്‍ ജി.എം.യു.പി.എസില്‍ നടന്നു.  കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരൂര്‍ നഗരസഭ  വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്  കമ്മറ്റി ചെയര്‍പേഴ്‌സണ്‍  സുബൈദ ചെറോട്ടില്‍ അധ്യക്ഷയായി.എസ്.എസ്.കെ സംസ്ഥാന പ്രൊജക്ട് ഡയറക്ടര്‍ ഡോ.എ.പി. കുട്ടികൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. ബാലസാഹിത്യകാരന്‍ ഡോ. കെ. ശ്രീകുമാര്‍ കുട്ടികളുമായി സംവദിച്ചു. കോവിഡിനെ തുടര്‍ന്ന് കുട്ടികള്‍ ഒന്നര വര്‍ഷക്കാലം വീടുകളില്‍ തന്നെ കഴിയേണ്ടി വന്ന സാഹചര്യത്തില്‍  വീട്ടിലും വിദ്യാലയങ്ങളിലും മികച്ച അനുഭവങ്ങളൊരുക്കാന്‍  വായനച്ചങ്ങാത്തം പദ്ധതി സഹായിക്കുമെന്ന്  എ.എല്‍.എ പറഞ്ഞു.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍  കെ.എസ്. സുമം വിദ്യാഭ്യാസ സന്ദേശം നല്‍കി. ചടങ്ങില്‍ എസ്.എസ്. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍  ടി രത്‌നാകരന്‍,തിരൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ.എസ്  ഗിരീഷ്,  കെ അബ്ദുസലാം, ഡയറ്റ് പ്രിന്‍സിപ്പല്‍ ടി.വി ഗോപകുമാര്‍, തിരൂര്‍ ഡി.ഇ.ഒ കെ.പി രമേഷ്‌കുമാര്‍, തിരൂര്‍ ബി.പി.സിയിലെ വി അബ്ദുസിയാദ്, തിരൂര്‍ ജി.എം.യു.പി.എസ് പ്രധാനധ്യാപകന്‍ വി ലതീഷ്, പി.ടി.എ പ്രസിഡന്റ് ഷിഹാബ് റഹ്‌മാന്‍, തിരൂര്‍ എ.ഇ.ഒയുടെ ചുമതല വഹിക്കുന്ന സൈനുദ്ദീന്‍, എം.ടി.എ പ്രസിഡന്റ് എം.ഇ വൃന്ദ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ഡി മഹേഷ് എന്നിവര്‍ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !