ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് അണ്‍ - എയ്ഡഡ് സ്‌ക്കൂള്‍, കോളേജ് ( പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ) വിദ്യാര്‍ത്ഥികള്‍ക്കായി ' ഇന്‍ക്ലൂസീവ് ആന്റ് പാര്‍ട്ടിസിപ്പേറ്ററി ഇലക്ഷന്‍'
എന്ന വിഷയത്തില്‍ വിവിധ മത്സരങ്ങള്‍ നടത്തുന്നു.
ജനുവരി 12ന് രാവിലെ 11 മുതല്‍ 12 വരെ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തുന്ന പോസ്റ്റര്‍ ഡിസൈനിംഗ് മത്സരത്തില്‍ എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. കോളേജ് തലത്തിലുളള വിദ്യാര്‍ത്ഥികള്‍ക്കായാണ് ഹ്രസ്വചിത്ര മത്സരം.
പോസ്റ്റര്‍ ഡിസൈനിങ് മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ജനുവരി 10ന് വൈകീട്ട് നാലിന് മുമ്പായി ബന്ധപ്പെട്ട തഹസില്‍ദാര്‍ മുഖേന ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഒരു താലൂക്കില്‍ നിന്നും മൂന്ന് പേര്‍ക്ക് മാത്രമാണ് അവസരം.
മത്സരാര്‍ത്ഥികള്‍ പോസ്റ്റര്‍ സിസൈന്‍ ചെയ്യുന്നതിനുള്ള ആര്‍ട്ട് പേപ്പറുകളും അനുബന്ധ സാമഗ്രികളും ( വരക്കാനാവശ്യമായ പെന്‍സില്‍, പേന, ബ്രഷുകള്‍, കളര്‍ ) സഹിതം സ്വന്തം ഉത്തരവാദിത്വത്തില്‍ കൊണ്ടുവരണം.
ഹ്രസ്വ ചിത്ര നിര്‍മ്മാണത്തിന് മൊബൈല്‍ ക്യാമറ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. മൂന്ന് മിനുട്ടാണ് ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം. ഒരു കോളേജില്‍ നിന്നും ഒരു ഹ്രസ്വ ചിത്രം മാത്രമേ പരിഗണിക്കൂ. തയാറാക്കിയ ചിത്രങ്ങള്‍ പെന്‍ഡ്രൈവിലാക്കി മത്സരാര്‍ത്ഥികളുടെയും കോളേജിന്റെയും വിവരങ്ങള്‍ സഹിതം ( പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയത്) ബന്ധപ്പെട്ട തഹസില്‍ദാര്‍ മുഖേന ജനുവരി 12 ന് ഉച്ചക്ക് 12 മണിക്കകം ജില്ലാ തെരഞ്ഞടുപ്പ് വിഭാഗത്തില്‍ സമര്‍പ്പിക്കണം.
വിശദവിവരങ്ങള്‍ ജില്ലാ താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ ലഭിക്കും. ഫോണ്‍: 0483 2734990.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !