മലപ്പുറം| ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ലോഗോ പ്രകാശനം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
സെക്യൂരിറ്റി മേഖലയിലും ഹൗസ് കീപ്പിംഗ് മേഖലയിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഒരു താങ്ങും തണലുമായി സൊസൈറ്റി വളരുമെന്നും ജില്ലയിലെ ഒട്ടുമിക്ക സ്ഥാപനങ്ങളിലെയും മാനേജ്‌മെന്റ് കള്‍ ഈ സൊസൈറ്റിയിലെ ജോലിക്കാരെ നിയമിക്കാന്‍ തയ്യാറാകേണ്ടി വരുമെന്നും പാണക്കാട് തങ്ങള്‍ പറഞ്ഞു.
ഇന്ത്യ ഗവണ്‍മെന്റിന്റെ എല്ലാ ലൈസന്‍സുകളും കേരള ഗവണ്‍മെന്റിന്റെ അംഗീകാരവും ലഭ്യമായ ഈ സൊസൈറ്റിക്ക് കീഴിലുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും സെക്യൂരിറ്റി ക്ക് ആവശ്യമായ എല്ലാ ട്രെയിനിങ്ങുകള്‍ നല്‍കുന്നതും സന്തോഷകരമായ ഒരു പ്രവര്‍ത്തനമാണെന്നും മാതൃകാപരമാണെന്നും തങ്ങള്‍ പറഞ്ഞു. 2022 ഒരു പുതുവത്സര സമ്മാനമായി ലോഗോ മുഴുവന്‍ ജനങ്ങളും തൊഴിലാളി സമൂഹവും ഏറ്റെടുക്കുമെന്നും തങ്ങള്‍ പ്രത്യാശിച്ചു.
പാണക്കാട് നടന്നചടങ്ങില്‍ അഡ്വക്കറ്റ് ഷംസുദ്ദീന്‍ എംഎല്‍എ, സെക്യൂരിറ്റി യൂണിയന്‍ സംസ്ഥാന സെക്രട്ടറി വി എ നാസര്‍ കാവനൂര്‍, ജില്ലാ സെക്രട്ടറി സിറാജ് ചോക്കാട് , ജില്ലാ ഭാരവാഹികളായ അഹമ്മദ് കുട്ടി അരക്കുപറമ്പ് ,ബഷീര്‍ എടവണ്ണ, അബ്ദു റഹ്മാന്‍ പൊന്‍വള , ഉസ്മാന്‍ എലായി. ഫസല്‍ പൂങ്ങോട്. അഹമ്മദ് ഹാജി കാവനൂര്‍. ശരീഫ് മണ്ണാര്‍മല. ജബ്ബാര്‍ വണ്ടൂര്. ജുനൈദ് പൂങ്ങോട് . യൂസഫ് തിരൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !