തിരുവനന്തപുരം| പത്ത്, ഹയർ സെക്കൻഡറി ക്ലാസുകൾ ഓഫ് ലൈനായി തന്നെ തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ഓണ്‍ലൈൻ പഠനം കൂടുതൽ ശക്തമാക്കും.
ഓണ്‍ലൈൻ ക്ലാസുകളിലും ഹാജർ രേഖപ്പെടുത്തും. മുതിർന്ന ക്ലാസുകളും ഓണ്‍ലൈൻ പഠന രീതിയിലേക്ക് മാറ്റുന്നതിന് സജ്ജമാണ്. സാഹചര്യത്തിനനുസരിച്ച് സർക്കാർ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
പത്ത്, ഹയർ സെക്കൻഡറി ക്ലാസുകളുടെ പാഠഭാഗങ്ങൾ സമയബന്ധിതമായി തന്നെ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ ജനുവരി 29ന് തന്നെ ആരംഭിക്കും.
പരീക്ഷ എഴുതേണ്ട കുട്ടികളിൽ കോവിഡ് ബാധിതരുണ്ടെങ്കിൽ അവർക്കായി സ്കൂളുകളിൽ പ്രത്യേക മുറി സജ്ജമാക്കണം. ഹയർ സെക്കൻഡറി എഴുത്ത് പരീക്ഷയ്ക്ക് ശേഷമാകും പ്രാക്ടിക്കൽ പരീക്ഷ നടത്തുകയെന്നും മന്ത്രി പറഞ്ഞു.
പാഠഭാഗത്തിന്റെ എല്ലാ ഭാഗത്തു നിന്നും പരീക്ഷയ്ക്ക് ചോദ്യങ്ങളുണ്ടാകും. ഫോക്കസ് മേഖലയുടെ പുറത്തുനിന്നും 30 ശതമാനം ചോദ്യം ഉൾപ്പെടുത്തുമെന്നും ഇക്കാര്യത്തിൽ മാറ്റമില്ലെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !