ഡി.വൈ.എഫ്.ഐ എടയൂർ മണ്ണത്ത്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എടയൂർ ഒടുങ്ങാട്ട് കുളം പരിസരത്ത് മൂന്നോളം വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ച് ഡിവൈഎഫ്ഐ മാതൃകയായി.
പരിപാടി വാർഡ് മെമ്പറും മുൻപഞ്ചായത്ത് പ്രസിഡണ്ടുമായ കെ.കെ രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ മണ്ണത്ത് പറമ്പ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് നിഹാൽ അധ്യക്ഷത വഹിച്ചു.
സി.പി.എം ബ്രാഞ്ച് സെക്രട്ടറി വേണു എം.പി. പഞ്ചായത്ത് മെംബർ വിശ്വനാഥൻ കെ.പി. എം.പി. വിനു തുടങ്ങിയവർ സംസാരിച്ചു.
നൂറുകണക്കിന് സന്ദർശകരെത്തുന്ന ഒടുങ്ങാട്ട്കുളം പരിസരത്ത് വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചത് പരിസരം ശുചിത്വത്തോടെ നിലനിർത്തുന്നതിന് ഏറെ സഹായകരമായി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !