തൃശൂരിലെ കടവി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തിൻറെ വലംകൈയായിരുന്നു പ്രതി.2008 ൽ വട്ടപ്പാറ വളവിൽ വെച്ച് വെച്ച് കോഴിക്കോട് നിന്നും വരികയായിരുന്ന ബസ്സിന് മുന്നിൽ ടവേര കാർ വിലങ്ങനെ നിർത്തി തടയുകയും , പണവുമായി വരുകയയായിരുന്ന യുവാവിനെ അക്രമിച്ച് പണം കവർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിയെ വളാഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ഇയാൾക്ക് ജാമ്യം കിട്ടിയെങ്കിലും കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു! പട്ടിക്കാട് നിന്നും 236 കി.ഗ്രാം കഞ്ചാവ് പ്രതിയിൽ നിന്നും പിടികൂടിയിരുന്നു.തൃശൂർ ജില്ലയിലെ കൊരട്ടി, പുതുക്കാട്,വരന്തരപ്പിള്ളി ഒല്ലൂർ, മണ്ണുത്തി, ഇരിഞ്ഞാലക്കുട, തൃശൂർ ഈസ്റ്റ്, തൃശൂർ വെസ്റ്റ്, നെടുപുഴ തുടങ്ങി നിരവധി സ്‌റ്റേഷനുകളിൽ പ്രതിയുടെ പേരിൽപണം തട്ടിയെടുത്തതിനും, കൊലപാതക ശ്രമകേസുകളുംകഞ്ചാവ് കേസുകളും നിലവിൽ ഉണ്ട് . ഗുണ്ടാ തലവൻ കടവ് രഞ്ജിത്തിൻറെ സംഘാഗമായിരുന്നുവെങ്കിലും ഇയാൾ ജയിലിൽ ആയിരുന്ന സമയത്തു ആ ഗ്യാങ്ങിനെ നിയന്ത്രിച്ചിരുന്ന ഇയാൾ ഇപ്പോൾ ആശാൻ എന്ന വിളിപ്പേരോടെ പുതിയൊരു ക്രിമിനൽ സംഘത്തിൻെറ നേതാവു ആകുവാൻ ശ്രമിക്കുന്നതിനിടയിൽ ആണ് പോലീസ് പിടിയിലാകുന്നത്.. പ്രതിയെ മഞ്ചേരി അഡിഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കി.കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.പോലീസ് സംഘത്തിൽ SI മാരായ നൗഷാദ്, അസീസ് cpo മാരായ ഷഫീക്, ശ്യം, ജോൺസൻ എന്നിവരും ഉണ്ടായിരുന്നു.
| ളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !