തിരുപ്പതിക്ക് സമീപം ചിറ്റൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഏഴ് പേർ മരിച്ചു. ആന്ധ്രാസ്വദേശികളാണ് മരിച്ചത്. നാൽപത്തിയഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. അനന്തപൂർ ജില്ലയിലെ ധർമവാരത്ത് നിന്ന് ചിറ്റൂരിലെ നഗരിക്കടുത്തുള്ള ഗ്രാമത്തിലേക്ക് 52 പേരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
ഘാട്ട് റോഡ് വഴി പോവുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ച ബസ് അടുപ്പുടപ്പി താഴ്‌വരയിലേക്ക് മറിയുകയായിരുന്നു.പൊലീസും ഫയർഫോഴ്സും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം.
ഏറ്റവും പുതിയ വാർത്തകൾ:
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !