തിരുവനന്തപുരം|ഒമ്ബതുവരെയുള്ള ക്ലാസുകള്‍ക്ക് കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ 22നകം പൂര്‍ത്തിയാകും.
ഒന്നുമുതല്‍ ഒമ്ബതുവരെയുള്ള ക്ലാസുകള്‍ക്ക് 23 മുതല്‍ പരീക്ഷ തുടങ്ങുന്നതിനാലാണ് തൊട്ടുമുന്‍പത്തെ ദിവസം ക്ലാസുകള്‍ അവസാനിക്കുന്നത്.പത്ത്, 12 ക്ലാസുകളുടെ റിവിഷന്‍, തത്സമയ സംശയനിവാരണം ഉള്‍പ്പെടെയുള്ള സംപ്രേഷണം പൂര്‍ത്തിയായി. പ്ലസ് വണ്ണിന് ഇനി 23 മുതലേ വിക്ടേഴ്‌സില്‍ ക്ലാസുകള്‍ ഉണ്ടാകൂ. പുതിയ സമയക്രമത്തിലും കൈറ്റ്-വിക്ടേഴ്‌സില്‍ ആദ്യ സംപ്രേഷണവും കൈറ്റ്-വിക്ടേഴ്‌സ് പ്ലസില്‍ അടുത്ത ദിവസം പുനഃസംപ്രേഷണവും ആയിരിക്കും.
എട്ടാം ക്ലാസിന് ഇനിമുതല്‍ രാവിലെ 7.30 മുതല്‍ നാലു ക്ലാസും (പുനഃസംപ്രേഷണം അടുത്ത ദിവസം പകല്‍ രണ്ടിന് ) ഒമ്ബതാം ക്ലാസിന് രാവിലെ 9.30 മുതല്‍ രണ്ട് ക്ലാസും (പുനഃസംപ്രേഷണം പകല്‍ ഒന്നിന്) ആയിരിക്കും. ഏഴാം ക്ലാസിന് രാവിലെ 10.30 മുതലും (പുനഃസംപ്രേഷണം വൈകിട്ട് നാലിന് ) അഞ്ചിന് 11.30 മുതലും (പുനഃസംപ്രേഷണം വൈകിട്ട് അഞ്ചിന്) ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.ആറാം ക്ലാസുകള്‍ നേരത്തേ പൂര്‍ത്തിയായി. ഒന്ന്, രണ്ട്, മൂന്ന്, നാല് ക്ലാസുകള്‍ക്ക് യഥാക്രമം 4.30, 3.30, 2.00, 12.30 സമയങ്ങളിലാണ് ക്ലാസുകള്‍. രണ്ടാം ക്ലാസിന് രണ്ടും മറ്റു ക്ലാസുകള്‍ക്ക് മൂന്നും ക്ലാസുകള്‍ ദിവസം സംപ്രേഷണം ചെയ്യും. പുനഃസംപ്രേഷണം അടുത്ത ദിവസം വിക്ടേഴ്‌സ് പ്ലസില്‍ (ഒന്ന് മുതല്‍ നാല് വരെ) യഥാക്രമം 11.30, 10.30, 9.00, 7.30 എന്നീ സമയങ്ങളിലായിരിക്കും.
Content highlights: First Bell Digital Classes through Kite Victors for Classes 9 through 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !