വളാഞ്ചേരി: മജ്ലിസ് എജുക്കേഷണൽ കോപ്ലക്സിന് കീഴിൽ പുതുതായി തുടങ്ങുന്ന മജ്‌ലിസ് കോളേജ് ഓഫ് ഖുർആനിക് സയൻസ് ആൻഡ് റിസർച്ച് ശിലാസ്ഥാപനം മാർച്ച് 3 വ്യാഴാഴ്ച വൈകുന്നേരം 4.30 ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ എം.ടി. അബ്ദുല്ല മുസ്ലിയാർ, കൊയ്യോട് പി.പി. ഉമർ മുസ്ലിയാർ,എ.വി. അബ്ദുറഹ്മാൻ മുസ് ലിയാർ,ടി.എ.അഹമ്മദ് കബീർ, ഡോ : ബഹാഉദ്ധീൻ മുഹമ്മദ് നദ്വി, ആദ്യശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ, കെ.എ.റഹ്മാൻ ഫൈസി, കെ.പി.എ മജീദ് എം.എൽ.എ,ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മഞ്ഞളാംകുഴി അലി എം.എൽ.എ, കെ.കെ.എച്ച് തങ്ങൾ, സലിം മാസ്റ്റർ കുരുവമ്പലം, മാനു ഹാജി, അബ്ദുൾ വാഹിദ് മുസ്ലിയാർ തുടങ്ങിയവർ പങ്കെടുക്കും.മജ്ലിസ് പ്രസിഡന്റ് കെ.എസ്.എ തങ്ങൾ അധ്യക്ഷനാവും. ചടങ്ങിൽ ജനറൽ സെക്രട്ടറി ഉസ്താദ് മുസ്തഫൽ ഫൈസി, സെക്രട്ടറി സി.പി.ഹംസ ഹാജി സംസാരിക്കും.
മത,രാഷ്ട്രീയ,സാമൂഹിക, സാംസ്കാരിക, ശാസ്ത്രീയ രംഗങ്ങളിൽ ഖുർആനിക കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളും സമൂഹത്തിന് സമർപ്പിക്കുക. ഇസ്ലാമിക വിശ്വാസ ശാസ്ത്രം, കർമ്മ ശാസ്ത്രം എന്നിവയുടെ ഖുർആനിലൂന്നിയ ഗവേഷണം സാധ്യമാക്കുക തുടങ്ങിയവ പ്രസ്തുത സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്.
ശിലാ സ്ഥാപനത്തോട് അനുബന്ധിച്ച് ഉച്ചക്ക് 2.30 മണിക്ക് നടക്കുന്ന ഖുർആൻ സെമിനാർ ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്ട്മെന്റ് തലവൻ പ്രൊഫ. സയ്യിദ് അലീം അഷ്റഫ് ജൈസി ഉദ്ഘാടനം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ശുഐബുൽ ഹൈത്തമി, ഡോ. സയ്യിദ് മുഹമ്മദ് കുഞ്ഞി തങ്ങൾ എന്നിവർ സെമിനാറിൽ വിഷയാവതരണം നടത്തി സംസാരിക്കും. ഡോ. താജുദ്ധീൻ വാഫി മോഡറേറ്ററാവുന്ന ചടങ്ങിൽ ഡോ. പിടി അബ്ദുറഹ്മാൻ, സിദ്ധീഖ് ഹാജി ആദ്യശ്ശേരി സംസാരിക്കും. വാർത്താ സമ്മേളനത്തിൽ മജ്ലിസ് പ്രസിഡണ്ട് കെ.എസ്.എ തങ്ങൾ, കോളേജ് ഗവേർണിംഗ് ബോഡി ചെയർമാൻ സലീം മാസ്റ്റർ കുരുവമ്പലം,മജ്ലിസ് ട്രഷറർ ടി.പി.മാനു ഹാജി, ജോയിൻ സെക്രട്ടറി സിദ്ദീഖ് ഹാജി ആദൃശ്ശേരി, മജ്ലിസ് വാഫി കോളേജ് പ്രിൻസിപ്പൽ ഡോക്ടർ താജുദ്ദീൻ വാഫി പങ്കെടുത്തു.
content highlights: The foundation stone of Majlis Quran Research College will be laid on March 3
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !