ന്യൂഡല്‍ഹി|പഞ്ചാബില്‍ മികച്ച വിജയം സ്വന്തമാക്കി അധികാരം പിടിച്ചതിന് പിന്നാലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം സജീവമാക്കാന്‍ ആംആദ്മി പാര്‍ട്ടി.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തെലങ്കാന, ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, കേരളം തുടങ്ങിയവയാണ് പ്രധാനമായും എഎപി ലക്ഷ്യമിടുന്നതെന്നാണ് സൂചന. ഇവിടങ്ങളില്‍ ഉടന്‍ മെമ്ബര്‍ഷിപ്പ് ക്യാംപെയ്ന്‍ തുടങ്ങുമെന്ന് എഎപി നേതാവ് സോമനാഥ് ഭാരതി വ്യക്തമാക്കിയിട്ടുണ്ട്.
ആന്‍ഡമാനിലും പുതുച്ചേരിയിലും ഇതോടൊപ്പം തന്നെ മെമ്ബര്‍ഷിപ്പ് ക്യാംപെയ്ന്‍ ആരംഭിക്കും. നേരത്തെ കേരളാ നിയമസഭയിലേക്ക് എഎപി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ശക്തമായി സാന്നിദ്ധ്യമാവാന്‍ സാധിച്ചിരുന്നില്ല. പഞ്ചാബിലെ വിജയം ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രീതി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. ഈ സാഹചര്യം മുതലെടുക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.
'പഞ്ചാബിലെ മിന്നും വിജയത്തിന് പിന്നാലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എഎപിയുടെ പ്രീതി വര്‍ദ്ധിച്ചിട്ടുണ്ട്. എഎപി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തോട് ജനങ്ങള്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുകയാണ്. അതുകൊണ്ടു തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മെമ്ബര്‍ഷിപ്പ് ക്യാംപെയ്ന്‍ നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുകയാണ്. പ്രാദേശിക നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തിയതി തീരുമാനിക്കും.' സോമനാഥ് ഭാരതി മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: Aam Aadmi Party to activate activities in southern states


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !