മൊഹാലി ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ മികച്ച സ്കോര്‍ നേടി ഇന്ത്യ. ഋഷഭ് പന്തിന്റെയും ഹനുമ വിഹാരിയുടെയും അര്‍ദ്ധ ശതകങ്ങളാണ് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യയെ 357/6 എന്ന സ്കോറിലേക്ക് എത്തിച്ചത്. 45 റൺസ് നേടി രവീന്ദ്ര ജഡേജയും 10 റൺസുമായി രവിചന്ദ്രന്‍ അശ്വിനുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.
പന്ത് 96 റൺസ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ വിഹാരി 58 റൺസ് നേടി. തന്റെ നൂറാം ടെസ്റ്റ് കളിക്കുന്ന വിരാട് കോഹ്‍ലി 45 റൺസ് നേടി പുറത്തായി. മയാംഗ് അഗര്‍വാള്‍(33), രോഹിത് ശര്‍മ്മ(29), ശ്രേയസ്സ് അയ്യര്‍(27) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !