സ്വകാര്യ കമ്ബനികള്‍ കഴിഞ്ഞ വര്‍ഷം നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു. കസ്റ്റമേര്‍സിന് താങ്ങാനാകുന്നതിലും വലിയ പ്ലാനുകളാണ് കമ്ബനികള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
എന്നാല്‍, ബിഎസ്‌എന്‍എല്‍ കമ്ബനി മാത്രം അവരുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ നിരവധി പേരാണ് സ്വകാര്യ കമ്ബനികളെ വിട്ട് ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കാളായത്. ഡിസംബറില്‍ പുറപ്പെടുവിച്ച ട്രായ് ഡാറ്റയിലും മാറ്റങ്ങള്‍ വരുത്തിയിരുന്നു. മാറ്റങ്ങള്‍ വന്നതോടെ ജിയോ, വിഐ കമ്ബനികള്‍ക്ക് നിരവധി കസ്റ്റമേര്‍സിനെയാണ് നഷ്ടപ്പെട്ടത്. എന്നാല്‍, ഏറ്റവും കൂടുതല്‍ കസ്റ്റമേര്‍സ് എന്ന നേട്ടം സ്വന്തമാക്കാന്‍ ബിഎസ്‌എന്‍എല്ലിനു കഴിഞ്ഞു.
കസ്റ്റമേര്‍സ് ഒരുപാട് ഉണ്ടെങ്കിലും ഏത് പ്ലാന്‍ തെരെഞ്ഞെടുക്കണം എന്നതാണ് ഉപയോഗിക്കുന്നവരുടെ സംശയം. ടെലിക്കോം രംഗത്ത് തന്നെ ഏറ്റവും കൂടുതല്‍ ലാഭകരമായ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിക്കുന്ന സ്ഥാപനമാണ് ബിഎസ്‌എന്‍എല്‍ എന്ന കാര്യം ഭൂരിപക്ഷം ആളുകള്‍ക്കും അറിയില്ല. കുറഞ്ഞ നിരക്ക്, ഏറ്റവും കൂടുതല്‍ വാലിഡിറ്റി, അണ്‍ലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങള്‍, അതിശയകരമായ ഡാറ്റ ഓഫറിങ്, തുടങ്ങി നിരവധി പ്രത്യേകതകളും ബിഎസ്‌എന്‍എല്‍ പുറപ്പെടുവിക്കുന്നുണ്ട്. ചില ബിഎസ്‌എന്‍എല്‍ പ്ലാനുകള്‍ മികച്ച ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും നല്‍കുന്നു.
ആദ്യ പ്ലാന്‍ ബിഎസ്‌എന്‍എല്‍ നല്‍കുന്ന എസ്ടിവി 298 രൂപ വിലയുള്ള ബജറ്റ് പ്ലാനാണ്. 56 ദിവസത്തെ വാലിഡിറ്റി കാലയളവാണ് ഈ പ്ലാന്‍ യൂസേഴ്സിന് നല്‍കുന്നത്. അണ്‍ലിമിറ്റഡ് വോയിസ് കോളുകളും പ്രതിദിനം 100 എസ്‌എംഎസുകളും എസ്ടിവി 298 രൂപയുടെ പ്ലാനില്‍ ലഭിക്കും. പ്രതിദിനം 1 ജിബി ഡാറ്റയും ബിഎസ്‌എന്‍എല്ലിന്റെ ഊ ബജറ്റ് പ്ലാന്‍ യൂസേഴ്സിന് നല്‍കുന്നു.
പ്രതിദിനം ഒരു ജിബി ഡാറ്റ പരിധി കഴിഞ്ഞാല്‍ ഡാറ്റ വേഗം 40 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം. എന്നാല്‍ 56 ദിവസം വാലിഡിറ്റിയില്‍ 300 രൂപയില്‍ താഴെ വിലയില്‍ ലഭിക്കുന്ന പ്ലാനില്‍ അതൊരു പോരായ്മ അല്ല. ഒടിടി ആക്സസും 298 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിനൊപ്പം ബിഎസ്‌എന്‍എല്‍ ഓഫര്‍ ചെയ്യുന്നു. എസ്ടിവി_298 പ്രീപെയ്ഡ് പ്ലാന്‍ വഴി 56 ദിവസത്തേക്ക് ഇറോസ് നൌ സേവനങ്ങളിലേക്കാണ് ഉപയോക്താക്കള്‍ക്ക് ആക്സസ് ലഭിക്കുന്നത്.
പ്രീപെയ്ഡ് പ്ലാന്‍ ബിഎസ്‌എന്‍എല്‍ ഓഫര്‍ ചെയ്യുന്ന എസ്ടിവി_429 പ്രീപെയ്ഡ് പ്ലാനാണ്. 81 ദിവസമാണ് ഈ പ്ലാനിന് ബിഎസ്‌എന്‍എല്‍ നല്‍കുന്ന വാലിഡിറ്റി. 429 രൂപ വിലയുള്ള പ്ലാനിന് ഒപ്പം അണ്‍ലിമിറ്റഡ് കോളിങ് ആനുകൂല്യവും കമ്ബനി ഓഫര്‍ ചെയ്യുന്നു. പ്രതിദിനം 100 എംസ്‌എംഎസുകളും എസ്ടിവി_429 പ്രീപെയ്ഡ് പ്ലാനില്‍ ലഭിക്കും. ബിഎസ്‌എന്‍എല്‍ വെബ്‌സൈറ്റിലെ 'വോയ്‌സ് വൗച്ചറില്‍' നിന്നും പ്ലാന്‍ വാങ്ങാം എന്നതാണ്മറ്റൊരു പ്ലാന്‍.
പ്രതിദിനം 1 ജിബി ഡാറ്റയാണ് 429 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനില്‍ ബിഎസ്‌എന്‍എല്‍ ഓഫര്‍ ചെയ്യുന്നത്. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാല്‍ 40 കെബിപിഎസ് ആയി ഡാറ്റ സ്പീഡ് കുറയുമെന്ന് മാത്രം. ഒടിടി ആനുകൂല്യം എന്ന നിലയ്ക്ക് ഇറോസ് നൌ സേവനങ്ങളിലേക്കും ഉപയോക്താക്കള്‍ക്ക് ആക്സസ് ലഭിക്കും. കൂടാതെ സിങ്ങ്, ബിഎസ്‌എന്‍എല്‍ ട്യൂണുകള്‍ എന്നിവയിലേക്കും യൂസേഴ്സിന് ആക്‌സസ് ലഭിക്കും.
ഏറ്റവും കൂടുതല്‍ ഡാറ്റ നല്‍കുന്നതാണ് മറ്റൊരു പ്ലാന്‍. ആവശ്യത്തിന് വാലിഡിറ്റിയും കൂടുതല്‍ ഡാറ്റയും വിലയും ഈ പ്ലാനിനെ ഏറ്റവും മികച്ചതാക്കുന്നു. പ്രതിദിനം 5 ജിബി ഡാറ്റ ആനുകൂല്യം നല്‍കുന്ന എസ്ടിവി ഡബ്ല്യുഎഫ്‌എച്ച് 599 എന്നതാണ് പ്ലാന്‍. 599 രൂപ വിലയുള്ള ഈ പ്ലാന്‍ 84 ദിവസത്തെ വാലിഡിറ്റിയാണ് യൂസേഴ്സിന് ഓഫര്‍ ചെയ്യുന്നത്. പ്രതിദിനം 5 ജിബി ഡാറ്റ പരിധി കഴിഞ്ഞാല്‍ ഡാറ്റ വേഗം 80 കെബിപിഎസ് ആയി കുറയും. ഡാറ്റ സ്പീഡ് ലഭിക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ പ്ലാന്‍ ബിഎസ്‌എന്‍എല്‍ അവതരിപ്പിക്കുന്നത്
599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഒപ്പം ബിഎസ്‌എന്‍എല്‍ അണ്‍ലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്‌എംഎസുകളും നല്‍കുന്നു. എസ്ടിവി ഡബ്ല്യുഎഫ്‌എച്ച് 599 പ്ലാനിന്റെ മറ്റൊരു നേട്ടമാണ് ഉപയോക്താക്കള്‍ക്ക് രാത്രി 12 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. ഹെവി ഫയല്‍സ്, സിനിമകള്‍ എന്നിവ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം
Content Highlight : BSNL with more great plans
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !