കട്ടന്‍ചായ സ്ഥിരമായി കുടിക്കുന്നവരാണോ ? എങ്കിൽ ഇതുംകൂടി അറിയുക

0
കട്ടന്‍ചായ സ്ഥിരമായി കുടിക്കുന്നവരാണോ ? എങ്കിൽ ഇതുംകൂടി അറിയുക | Do you drink Black tea regularly? If so, find out more

പലരും ദിവസവും ഉപയോ​ഗിക്കുന്ന ഒന്നാണ് കട്ടന്‍ ചായ. എന്നാല്‍, ഇവ കുടിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ​ഗുണ​ഗണങ്ങളെക്കുറിച്ച്‌ പലരും ബോധവാന്‍മാരല്ല.

കട്ടന്‍ചായ സ്ഥിരമായി കുടിക്കുന്നതിലൂടെ എന്തൊക്കെ നേട്ടം കൈവരിക്കാനാകുമെന്ന് ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വിവിധതരം ക്യാന്‍സറുകള്‍ പ്രതിരോധിക്കുന്ന തീഫ്ലാവിന്‍സ്, തീരുബിജിന്‍സ്, കാറ്റെച്ചിന്‍സ് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്.

കൂടാതെ, കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫിലിന്‍, കഫീന്‍ എന്നിവ, ഉന്മേഷവും ഊര്‍ജവും പകരും. നമ്മുടെ കോശങ്ങള്‍ക്കും ഡിഎന്‍എയ്‌ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കുന്ന പോളിഫിനോള്‍സ് കട്ടന്‍ചായയില്‍ അടങ്ങിയിട്ടുണ്ട്.

ഹൃദയാഘാതത്തെ ചെറുക്കുകയും ഹൃദയാരോഗ്യത്തിന് ആവശ്യമുള്ള ആന്‍റി ഓക്‌സിഡന്റുകളുടെ കലവറയുമാണ് കട്ടന്‍ചായ. സ്ഥിരമായി കട്ടചായ കുടിച്ചാല്‍ കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകും.

ചായയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കല്‍സ് അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്. ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് എല്‍-തിയാനിന്‍ എന്ന ഘടകം ഒരു വ്യക്തിയുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നു.
Content highlights: Do you drink Black tea regularly? If so, find out more
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !