ദുല്‍ഖര്‍ സൽമാന്റെ സിനിമകൾക്ക് വിലക്കേര്‍പ്പെടുത്തി തിയേറ്റര്‍ ഉടമകള്‍

0
ദുല്‍ഖര്‍ സൽമാന്റെ സിനിമകൾക്ക് വിലക്കേര്‍പ്പെടുത്തി തിയേറ്റര്‍ ഉടമകള്‍ | Dulquer Salman's films banned by theater owners
നടൻ ദുൽഖർ സൽമാനുമായി ഇനി സഹകരിക്കില്ലെന്ന് തിയേറ്ററുടമകൾ. ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നതിൽ പ്രതിഷേധിച്ചാണ് ഈ നിലപാട്. കൊച്ചിയിൽ ചേർന്ന ഫിയോക് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്.

തിയേറ്റർ റിലീസ് വാ​ഗ്ദാനം ചെയ്ത് ദുൽഖർ വഞ്ചിച്ചെന്നാണ് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് പറയുന്നത്. ഇപ്പോഴെടുത്ത തീരുമാനം മാർച്ച് 31-ന് ചേരുന്ന സംഘടനാ ജനറൽ ബോഡിയിൽ അവതരിപ്പിക്കും. തുടർന്ന് നിലവിലെ തീരുമാനം മുഴുവൻ അം​ഗങ്ങളേയും അറിയിക്കും.

ഇത്തരം തീരുമാനങ്ങളെടുക്കുന്ന മറ്റ് താരങ്ങൾക്കുള്ള താക്കീത് എന്ന നിലയിലാണിപ്പോൾ ദുൽഖറിനെ വിലക്കിയിരിക്കുന്നത്. നേരത്തെ കോവിഡ് കാലത്ത് പ്രദർശനത്തിനെത്തിയ ദുൽഖറിന്റെ തന്നെ കുറുപ്പ് എന്ന ചിത്രം തിയേറ്ററുടമകൾക്ക് വലിയ ആശ്വാസമായിരുന്നു.

എന്നാൽ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ചിത്രം ഒ.ടി.ടിയിൽ പ്രദർശിപ്പിച്ചതിനെതിരെ തിയേറ്ററുടമകൾ പ്രതിഷേധിച്ചിരുന്നു.
Content Highlights: Dulquer Salman's films banned by theater owners
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !