കാടാമ്പുഴ മരവട്ടം 110 കെ.വി. സബ് സ്റ്റേഷൻ സ്ഥലമേറ്റെടുപ്പ്; സാമൂഹ്യ പ്രത്യാഘാത പഠനം പൂർത്തിയായതായി റവന്യു വകുപ്പ് മന്ത്രി

0
കാടാമ്പുഴ മരവട്ടം 110 കെ.വി. സബ് സ്റ്റേഷൻ സ്ഥലമേറ്റെടുപ്പ്; സാമൂഹ്യ പ്രത്യാഘാത പഠനം പൂർത്തിയായതായി റവന്യു വകുപ്പ് മന്ത്രി | Katampuzha Maravattam 110 KV. Substation land acquisition; The Minister of Revenue said that the social impact study has been completed
പ്രതീകാത്മക ചിത്രം

കാടാമ്പുഴ
|കാടാമ്പുഴ മരവട്ടം 110 കെ.വി. സബ് സ്റ്റേഷൻ സ്ഥലമേറ്റെടുപ്പ്
സാമൂഹ്യ പ്രത്യാഘാത പഠനം പൂർത്തിയായതായി റവന്യു വകുപ്പ് മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു .പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യമറിയിച്ചത്. 

തിരൂർ താലൂക്കിൽ പെട്ട മേൽമുറി വില്ലേജിൽ കാടാമ്പുഴ മരവട്ടം 110 കെ.വി. സബ് സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രത്യാഘാത പഠനം നടത്തുന്നതിന് ചുമതലപ്പെടുത്തിയ ഏജൻസി കേരള വളന്ററി ഹെൽത്ത് സർവ്വീസസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്ന് വരികയാണ്. 2013 ലെ എൽ എ .ആർ.ആർ. നിയമയത്തിൽ അനുശാസിക്കും പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് നിശ്ചിത സമയ പരിധിക്കുള്ളിൽ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പൂർത്തീകരിക്കുന്നതാണെന്നും എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയിൽ വ്യക്തമാക്കി.
Content Highlights: Katampuzha Maravattam 110 KV. Substation land acquisition; The Minister of Revenue said that the social impact study has been completed
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !