മൊബൈല്‍ ജേണലിസത്തിന്റെ പുതിയ സാധ്യതകളെ പരിചയപ്പെടുത്തുന്നതിനായി മാധ്യമ പ്രവർത്തകർക്കും മാധ്യമ വിദ്യാർഥികൾക്കുമായി മലപ്പുറം വുഡ്ബൈനിൽ മൊബൈൽ ജേണലിസത്തിൽ (മോജോ ) പരിശീലനം നൽകി. മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും മലപ്പുറം പ്രസ് ക്ലബും വേങ്ങര മലബാര്‍ കോളജുമായി സഹകരിച്ചാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. എ. ഡി. എം എൻ. എം മെഹറലി ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു അധ്യക്ഷനായി. പ്രശസ്ത മോജോ ട്രെയിനര്‍ സുനില്‍ പ്രഭാകർ പരിശീലനത്തിന് നേതൃത്വം നല്‍കി. പ്രസ് ക്ലബ് പ്രസിഡന്റ് ഷംസുദ്ദീന്‍ മുബാറക്, സെക്രട്ടറി കെ.പി.എം റിയാസ്, അസിസ്റ്റന്റ് എഡിറ്റര്‍ ഐ.ആര്‍ പ്രസാദ്, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ കെ. പ്രവീൺ കുമാർ, മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് മൾട്ടിമീഡിയ എച്ച്. ഒ.ഡി.എം. നമീർ, ജേണലിസം എച്ച്. ഒ. ഡി കെ. സി ഫിറോസ് തുടങ്ങിയവർ സംസാരിച്ചു.
പരിശീലനത്തിൽ 200 പേർ പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ പേർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഒരു റിപ്പോര്‍ട്ടര്‍ക്ക് ഒരേ സമയം ക്യാമറ പേഴ്സണും സൗണ്ട് എഞ്ചിനീയറും ഡി.എസ്.എന്‍.ജി കണ്‍ട്രോളറും ബ്രോഡ്കാസ്റ്ററും ആവാന്‍ കഴിയുന്നു എന്നതാണ് മൊബൈല്‍ ജേണലിസത്തിന്റെ സാധ്യത. മൊബൈൽ ജേണലിസത്തിൽ എഡിറ്റിങ്, ഗ്രാഫിക്‌സ്, ടെക്സ്റ്റ്, ഇമേജ്, ഓഡിയോ എന്നിവ ചേര്‍ക്കുന്നതിനുമുള്ള പ്രാഥമിക അറിവ് പരിശീലനത്തിൽ നൽകി. ഓരോ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താവും ജേണലിസ്റ്റുകളായി മാറുന്ന പുതിയ കാലത്ത് മൊബൈൽ ജേണലിസത്തിന്റെ സാധ്യതകൾ പരിചയപ്പെടുത്താനാണ് പരിശീലനം സംഘടിപ്പിച്ചത്.
Content Highlights: Mojo Journalism: Trained

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !