സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ലീഗല്‍ മെട്രോളജി വകുപ്പ് നടത്തുന്ന 'ജാഗ്രത' 'ക്ഷമത' എന്നീ ഉപഭോക്തൃ ബോധവല്‍ക്കരണ പദ്ധതികള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനവും ഫ്ളാഗ് ഓഫും മലപ്പുറം കലക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വ്വഹിച്ചു. ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ സുജ എസ് മണി, ലീഗല്‍ മെട്രോളജി ഫ്‌ളയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ എസ് വിമല്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍ ടി.ജി ജവഹര്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ.കെ സുബൈര്‍, കെ അബ്ദുല്‍കരീം, ടി.ജെ ജിന്‍സണ്‍, ആര്‍.എസ് രജ്ഞിത്ത്, എസ് ഉമ, ഇന്‍സ്‌പെക്റ്റിങ് അസിസ്റ്റന്റുമാരായ കെ മോഹനന്‍ വി.ടി സുഭാഷ്, പി മണികണ്ഠന്‍, പി നാരായണ്‍, പി.വി ബിജോയ്, സി.പി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനമൊട്ടാകെ അന്‍പതിനായിരത്തില്‍പ്പരം വ്യാപാരസ്ഥാപനങ്ങളില്‍ നടത്തുന്ന പരിശോധനയും ബോധവല്‍ക്കരണവുമാണ് 'ജാഗ്രത'. സംസ്ഥാനമൊട്ടാകെ ആയിരത്തില്‍പ്പരം പെട്രോള്‍/ഡീസല്‍/ഗ്യാസ് പമ്പുകളില്‍ നടത്തുന്ന പരിശോധനയും ബോധവല്‍ക്കരണവുമാണ് 'ക്ഷമത'. ബോധവല്‍ക്കരണ പരിപാടിയായതിനാല്‍ നിയമ നടപടികള്‍ സ്വീകരിക്കാതെ ന്യൂനതകള്‍ പരിഹരിക്കാന്‍ അവസരം നല്‍കും . കോവിഡ്- 19 മഹാമാരി മൂലം മുദ്ര പതിപ്പിക്കാന്‍ കഴിയാതെ പോയ അളവുതൂക്ക ഉപകരണങ്ങള്‍ പിഴ സംഖ്യയായ 2000 രൂപയില്‍ ഇളവ് നല്‍കി 500 രൂപ ഈടാക്കി മുദ്ര പതിച്ചു നല്‍കുന്നതിനായി അദാലത്തുകള്‍ സംഘടിപ്പിക്കും. അദാലത്തില്‍പങ്കെടുത്ത് ഇളവ് നേടാന്‍ ആഗ്രഹിക്കുന്നവര്‍ അതാത് താലൂക്കുകളിലെ ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടറാഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0483 2766157, 8281698093
Content Highlights: Consumer awareness in the district The beginning of projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !