പണിമുടക്ക് ദിനത്തിൽ ജോലിക്കെത്തിയ അദ്ധ്യാപകരെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് സിപിഎം പ്രവർത്തകർ. കൊല്ലം കടയ്‌ക്കൽ ചിതറ ഹയർ സെക്കൻഡറി സ്‌കൂളിൽ ജോലിക്കെത്തിയ 15 അദ്ധ്യാപകരെയാണ് പൂട്ടിയിട്ടത്.
അദ്ധ്യാപകരെ അസഭ്യ വർഷം നടത്തിയതായും വൈകിട്ട് പുറത്തിറങ്ങുമ്പോൾ കാണിച്ചു തരാമെന്ന ഭീഷണി സമരക്കാർ ഉയർത്തിയതായും പരാതിയുണ്ട്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടും ഒരു നടപടിയും എടുത്തില്ലെന്നും അദ്ധ്യാപകർ കുറ്റപ്പെടുത്തി.
പിടിഎ പ്രസിഡന്റും സിപിഎമ്മിന്റെ ലോക്കൽ കമ്മിറ്റി അംഗവും ചിതറ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ എസ് ഷിബുലാലിന്റെ നേതൃത്വത്തിലായിരുന്നു അദ്ധ്യാപകരെ പൂട്ടിയിട്ടതെന്നാണ് ആരോപണം.
Content Highlights: Fifteen teachers were locked in a classroom by protesters
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !