ഭോപ്പാൽ: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തയാളെ കൊലപ്പെടുത്തിയ പിതാവ് പൊലീസിന്റെ പിടിയില്‍. മധ്യപ്രദേശിലെ ഖാണ്ട്വയിലാണ് സംഭവം. മകളെ ബലാത്സംഗം ചെയ്തയാളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കി പുഴയിലെറിയുകയായിരുന്നു. 55 വയസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അച്ഛനായ 42 കാരനെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
55 കാരന്റെ ശരീരഭാഗങ്ങള്‍ അജ്നാല്‍ നദിയില്‍ ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 40 കിലോ മീറ്റർ അകലെ നിദിയിൽ നിന്നാണ് ശരീരഭാഗങ്ങൾ കിട്ടിയത്. തന്റെ 14 വയസുള്ള മകളെ ബലാത്സംഗം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് എസ് പി വിവേക് സിംഗ് പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ കുട്ടിയുടെ അമ്മാവനും കൊലപാതകത്തിനായി സഹായിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
പെൺകുട്ടിയുടെ പിതാവിനെയും ഇയാളുടെ ഭാര്യാ സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മകളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്നും ഒന്നിലേറെ തവണ മുന്നറിയിപ്പ് നൽകിയിട്ടും 55 കാരൻ കേട്ടില്ലെന്നും ഇതിന്റെ വൈരാഗ്യത്താലാണ് കൊല നടത്തിയതെന്നുമാണ് പെൺകുട്ടിയുടെ അച്ഛൻ പൊലീസിനോട് പറഞ്ഞത്.
"കൊല്ലപ്പെട്ടയാൾ 14 കാരിയെ ബലാത്സംഗം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ പിതാവും അമ്മാവനും ചേർന്ന് 55 കാരനെ ബൈക്കിൽ കയറ്റി അജ്നാൽ നദീ തിരത്തെത്തിക്കുകയും മീൻ വെട്ടുന്ന വലിയ കത്തി കൊണ്ട് തലയും കാലുകളും അറുത്തുമാറ്റുകയുമായിരുന്നു. തുടർന്ന് ശരീരഭാഗങ്ങൾ നദിയിലേക്ക് എറിഞ്ഞു'' - പൊലീസ് സബ് ഡിവിഷണൽ ഓഫീസർ രാകേഷ് പെൻഡ്രോ പറഞ്ഞു. തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് എസ് പി വിവേക് സിംഗ് അറിയിച്ചു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി.
Content Highlights: The father of the accused who raped his minor daughter was hacked to death and thrown into the river
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !