സില്‍വര്‍ ലൈന്‍ സര്‍വേ; രണ്ട് ഹര്‍ജികള്‍ കൂടി ഹൈക്കോടതി തള്ളി

0
സില്‍വര്‍ ലൈന്‍ സര്‍വേ; രണ്ട് ഹര്‍ജികള്‍ കൂടി ഹൈക്കോടതി തള്ളി | Silver Line Survey; The High Court dismissed two more petitions

കൊച്ചി:
സില്‍വര്‍ ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ കൂടി ഹൈക്കോടതി തള്ളി. രണ്ട് റിട്ട് ഹര്‍ജികള്‍ ആണ് തള്ളിയത്.

സര്‍വേ നടത്തുന്നതും അതിരടയാള കല്ല് സ്ഥാപിക്കുന്നതും തടയണമെന്നായിരുന്നു ആവശ്യം. സില്‍വര്‍ ലൈന്‍ സ്‌പെഷ്യല്‍ പദ്ധതി അല്ലെന്നും സര്‍വേ തടയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എന്‍.നഗരേഷിന്റെതാണ് ഉത്തരവ്.

കെ റെയില്‍ റെയില്‍വെയുടെ പദ്ധതിയല്ലെന്നതിനാല്‍ ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദവും കോടതി അംഗീകരിച്ചു

ഇതിനിടെ സില്‍വരര്‍ലൈന്‍ പദ്ധതിയില്‍ ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന ആവശ്യവുമായി കെ സി ബി സി രം?ഗത്തുവന്നു. സര്‍ക്കാര്‍ സംശയ നിവാരണം വരുത്തണം. ജനങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിച്ച്‌ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കണം. ഇപ്പോഴത്തെ ചോദ്യങ്ങളും വിമര്‍ശനങ്ങളും പൂര്‍ണമായി അവര്‍ഗണിക്കാന്‍ കഴിയില്ല. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയില്‍ ആയിരിക്കുന്നു.

സര്‍ക്കാര്‍ വിമര്‍ശനങ്ങളെ ഗൗരവമായി തന്നെ ഉള്‍ക്കൊളളണം.മൂലമ്ബളളി പോലുളള മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ അവഗണിക്കാനാകില്ലെന്നും കെ സി ബി സി പറഞ്ഞു.
Content Highlights:   Silver Line Survey; The High Court dismissed two more petitions
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !