വളാഞ്ചേരി വട്ടപ്പാറ വളവിന് സമീപം അടിക്കാടുകൾക്ക് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു തീപിടുത്തം. ദേശീയപാതയുടെ വികസനത്തിനായി ഏറ്റെടുത്ത പ്രദേശത്തെ അടിക്കാടുകൾക്കാണ് തീപിടിച്ചത്. ഇവിടെ മുറിച്ചിട്ടിരുന്ന മരങ്ങളും തീപിടുത്തത്തിൽ കത്തിയമർന്നു. തിരൂർ നിലയത്തിൽ നിന്നെത്തിയ നാല് യൂണിറ്റ് അഗ്നിശമനസേന മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി.
തിരൂർ ഫയർ സ്റ്റേഷൻ ഓഫീസർ എം.കെ പ്രമോദ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.സുനിൽ, സീനിയർ ഫയർ റെസ്ക്യൂ ഓഫീസർമാരായ പി.ജെ.ജേക്കബ്, സി.മനോജ്, ടി.പ്രമോദ് ഫയർ റെസ്ക്യൂ ഓഫീസർമാരായ രഘുനാഥ്, നിയാസ്, വൈഷ്ണവിജിത്, ജിബിൻ, നൗഫൽ, സുബ്രഹ്മണ്യൻ, പ്രജിത്ത്, അനൂപ്, രമേശ്, അഖിൽ ഹോം ഗാർഡുമാരായ മുരളീധരൻ, സുരേഷ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !