ബംഗ്ലൂരു : വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡും സുപ്രീം കോടതിയെ സമീപിച്ചു.
കര്‍ണ്ണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
കര്‍ണാടക ഹൈക്കോടതി വിധിക്ക് എതിരെ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജി നിലവില്‍ സുപ്രീം കോടതി ലിസ്റ്റ് ചെയ്തിട്ടില്ല. ഹര്‍ജിയില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന വിദ്യാര്‍ത്ഥിനികളുടെ ആവശ്യവും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നില്ല. പ്രതിഷേധം ശക്തമാകുന്നതിനിടെ കര്‍ണാടകയിലെ ബെല്ലാരിയില്‍ ഇന്ന് ഹിജാബ് ധരിച്ച് പരീക്ഷക്ക് എത്തിയ വിദ്യാര്‍ത്ഥികളെ തടഞ്ഞു. വിദ്യാര്‍ത്ഥികളും അധ്യാപകരുമായി വാക്കേറ്റമുണ്ടായി. വിദ്യാര്‍ത്ഥികളുടെഹിജാബ് മാറ്റിയ ശേഷമാണ് പരീക്ഷാ ഹാളിലേക്ക് കയറ്റിയത്.
Content Highlights: Hijab ban; All India Muslim Personal Law Board in the Supreme Court
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !