ബംഗളൂരു|കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വിദ്യാര്‍ഥിനികള്‍ അറിയിച്ചു.
അതിനിടെ ഹൈക്കോടതി വിധിയെ കേന്ദ്രസര്‍ക്കാര്‍ സ്വാഗതം ചെയ്തു. ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
പഠിക്കുക എന്നതാണ് വിദ്യാര്‍ഥികളെ സംബന്ധിച്ച് അടിസ്ഥാന കാര്യം. മറ്റുള്ള കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒന്നിച്ച് മുന്നേറാന്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അഭ്യര്‍ഥിച്ചു.
ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെ വ്യാഖാനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നതാണ് കോടതി വിധിയെന്ന് കര്‍ണാടക അറ്റോര്‍ണി ജനറല്‍ പ്രബുലിംഗ് നവദ്കി പറഞ്ഞു. വ്യക്തി താത്പര്യത്തിന് അപ്പുറം സ്ഥാപനത്തിന്റെ അച്ചടക്കത്തിന് പ്രാധാന്യം നല്‍കുന്നതാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Hijab ban: Students go to Supreme Court against HC order

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !