കളിക്കുന്നതിനിടെ കിണറ്റിൽ വീണ ഒന്നര വയസ്സുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി ഐഫ ഷാഹിന

0
കളിക്കുന്നതിനിടെ കിണറ്റിൽ വീണ ഒന്നര വയസ്സുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി ഐഫ ഷാഹിന | IFA Shahina rescues one-and-a-half-year-old boy who fell into a well while playing
കളിക്കുന്നതിനിടെ കിണറ്റിൽ വീണ ഒന്നര വയസ്സുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി ഐഫ ഷാഹിന. പട്ടാമ്പിയിലാണ് സംഭവം. പട്ടാമ്പി നാഗലശ്ശേരി വാവന്നൂർ ചാലിപ്പുറം മണിയാറത്ത് വീട്ടിൽ ലത്തീഫിന്റെയും ഐഷ ഷാഹിനയുടെയും ഒന്നരവയസുകാരനായ മകൻ മുഹമ്മദ് ഹിസാം തഹാൻ വീട്ടിലെ കിണറിന്റെ അരികിൽ നിന്ന് കളിക്കുമ്പോഴാണ് അബദ്ധത്തിൽ കിണറിലേക്ക് വീണത്.

ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ ഐഷയുടെ സഹോദരി ഐഫ പിറകെ കിണറിലേക്ക് എടുത്തുചാടി. പതിനെട്ട് കോൽ ആഴമുള്ളതായിരുന്നു കിണർ. കുഞ്ഞിനെ വെള്ളത്തിൽ നിന്ന് പൊക്കിയെടുത്ത് ശരീരത്തോട് ചേർത്ത് വച്ച് നീന്തിയും തുഴഞ്ഞും നിൽക്കുകയായിരുന്നു ഐഫ.

വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസികളായ അമിദും, അബ്‌റാറും പിന്നാലെ കിണറ്റിലേക്ക് ചാടി. കുഞ്ഞിനെ ഇവർ ഉയർത്തി നിർത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലിശ്ശേരി പൊലീസും പട്ടാമ്പിയിൽ നിന്നുള്ള ഫയർ യൂണിറ്റും എത്തിയാണ് കുഞ്ഞിനെയും മറ്റ് മൂന്ന് പേരെയും കിണറിൽ നിന്ന് രക്ഷിച്ചത്.

വല കൊണ്ടുള്ള കുട്ട താഴേക്കിറക്കി ഓരോരുത്തരെയായാണ് കിണറിൽ നിന്ന് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ ഐഫയുടെ കാലിന് നേരിയ പരുക്ക് പറ്റിയിട്ടുണ്ട്. കോഴിക്കോട് ഫറൂഖ് കോളേജിലെ എം.ബി.എ. വിദ്യാർഥിനിയായ ഐഫ ഷാഹിന് ധീര പ്രവർത്തിയിലൂടെ നാട്ടുകാരുടെ കൈയ്യടി നേടിയിരിക്കുകയാണ്.

Content highlight: Shahina rescues one-and-a-half-year-old boy who fell into a well while playing
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !