തിങ്കളാഴ്ച കുഞ്ഞിനെയും കൊണ്ട് ധൃതിയില്‍ ഇരുവരും പുറത്തുപോകുന്നത് കണ്ട് കാരണം അന്വേഷിച്ച ഹോട്ടല്‍ ജീവനക്കാരോട് കുഞ്ഞിന് ശ്വാസം മുട്ടാണെന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്.
ലിസി ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോകുകയാണെന്നാണ് ജീവനക്കാരോട് പറഞ്ഞിരുന്നത്. മരിച്ച കുഞ്ഞിന്റെ സഹോദനും ഹോട്ടലില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. രണ്ട് കുട്ടികളേയും കൊണ്ട് അമ്മൂമ്മയും സുഹൃത്തും ഹോട്ടല്‍ ജീവനക്കാരോട് സംസാരിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
രണ്ട് ദിവസമാണ് ഇവര്‍ ഹോട്ടലില്‍ താമസിച്ചിരുന്നത്. സംഭവത്തില്‍ അമ്മൂമ്മയുടെ 27 വയസ്സുകാരനായ ആണ്‍ സുഹൃത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. മുക്കിക്കൊന്ന കുഞ്ഞിനെ ഇവര്‍ ആശുപത്രിയിലെത്തിച്ചിരുന്നു.
ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്താനുള്ള പ്രേരണ എന്തെന്ന് അന്വേഷണസംഘത്തിന് വ്യക്തത വന്നിട്ടില്ല. യുവാവുമായുള്ള ബന്ധം കുഞ്ഞിന്റെ അമ്മൂമ്മ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. കേസില്‍ പ്രാഥമിക അന്വേഷണം മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്.
Content highlight: Incident in which a young boy was drowned; Shocking information coming out

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !