കൊച്ചി| പള്ളുരുത്തിയിൽ അമ്മൂമ്മയുടെ സുഹൃത്ത് ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു. സംഭവുമായി ബന്ധപ്പെട്ട് ജോൺ ബിനോയ് ഡിക്രൂസ് എന്നയാളെ പോലീസ് പിടികൂടി. ചൊവ്വാഴ്ച കൊച്ചി നോർത്തിലായിരുന്നു സംഭവം. ഹോട്ടൽ മുറിയിൽവച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്.
ഛർദിച്ചെന്നുപറഞ്ഞ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിക്കുംമുൻപേ കുട്ടി മരിച്ചിരുന്നു. ആശുപത്രി അധികൃതർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ എത്തിയ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
ഇതിനെ തുടർന്ന് കുട്ടിയുടെ അമ്മൂമ്മയേയും കാമുകനെയും ചോദ്യം ചെയ്തതോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് വെളിവായത്. പോസ്റ്റുമോർട്ടത്തിൽ, കുട്ടി മരിച്ചത് വെള്ളത്തിൽ മുങ്ങി ശ്വാസംമുട്ടിയാണെന്ന് കണ്ടെത്തിയിരുന്നു.
അമ്മൂമ്മയേയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ തന്നെ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുമായി ഹോട്ടലിൽ തെളിവെടുപ്പും നടത്തി.
കുട്ടിയെ തോളിലെടുത്ത് അമ്മൂമ്മ ഹോട്ടലിൽനിന്ന് പുറത്തേയ്ക്കുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇവർക്കൊപ്പം മറ്റൊരു കുട്ടി കൂടിയുണ്ടായിരുന്നു. ഇവർക്ക് പിന്നാലെ പ്രതി ജോൺ ബിനോയിയും പുറത്തേയ്ക്കുപോയി.
Content highlight : Grandmother's boyfriend arrested for drowning one-and-a-half-year-old girl in bucket
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !