സ്വര്‍ണ വില 130 രൂപ ഗ്രാമിനും 1,040 രൂപ പവനും രാവിലെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഉച്ചയോടെ പവന് 720 രൂപ കുറഞ്ഞു.
ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 39,840 രൂപയും ഗ്രാമിന്റെ വില 4980 രൂപയുമായി.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില 2,040 ഡോളറിനടുത്ത് കുറഞ്ഞതും രൂപയുടെ മൂല്യത്തില്‍ 20 പൈസയുടെ വര്‍ധന ഉണ്ടായതുമാണ് വില കുറയാന്‍ കാരണം. ഓഹരി വിപണികള്‍ ശക്തമായ തിരിച്ചുവരവു നടത്തിയതും സ്വര്‍ണത്തിന്റെവില കുറയാന്‍ കാരണമായി.
സെന്‍സെക്സ് 1,350 പോയിന്റും നിഫ്റ്റി 350 പോയിന്റും ഉയര്‍ന്നു. സ്വര്‍ണ വില വലിയ തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഉപയോക്താക്കള്‍ വിപണിയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന സാഹചര്യമുണ്ടായിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !